രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 8300 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ നിയമനം നടത്തുന്നു. മള്‍ട്ടി ടാസ്കിങ് (നോണ്‍ ടെക്നിക്കല്‍) സ്റ്റാഫ് തസ്തികയിലാണ് ഒഴിവുകള്‍. മെട്രിക്കുലേഷന്‍/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകരുടെ പ്രായപരിധി 18-25നുമിടയിലായിരിക്കണം. 2017 ആഗസ്റ്റ് ഒന്ന് അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുക. 1992 ആഗസ്റ്റ് രണ്ടിനും 1999 ആഗസ്റ്റ് ഒന്നിനുമിടയില്‍ ജനിച്ചവരായിരിക്കണം.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാവും തെരഞ്ഞെടുപ്പ്. ഏപ്രില്‍ 16, 30, മേയ് ഏഴ് എന്നീ ദിവസങ്ങളിലായിരിക്കും പരീക്ഷ.
രണ്ട് പേപ്പറുകളാണ് പരീക്ഷക്കുണ്ടാവുക. പേപ്പര്‍ ഒന്നില്‍ ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളും പേപ്പര്‍ രണ്ടില്‍ വിവരണാത്മക ചോദ്യങ്ങളുമുണ്ടായിരിക്കും. പേപ്പര്‍ ഒന്നില്‍ ജനറല്‍ ഇന്‍റലിജന്‍സ് ആന്‍ഡ് റീസണിങ് (25 ചോദ്യങ്ങള്‍), ന്യൂമറിക്കല്‍ ആപ്റ്റിറ്റ്യൂഡ് (25 ചോദ്യങ്ങള്‍), ജനറല്‍ ഇംഗ്ളീഷ് (50 ചോദ്യങ്ങള്‍), ജനറല്‍ അവയര്‍നസ് (50 ചോദ്യങ്ങള്‍) എന്നിങ്ങനെയാണ് ഉണ്ടാവുക. രണ്ടു മണിക്കൂര്‍ സമയമാണ് അനുവദിക്കുക.
പേപ്പര്‍ രണ്ടില്‍ ലഘു ഉപന്യാസം, ലെറ്റര്‍ റൈറ്റിങ് എന്നിവ ഉണ്ടായിരിക്കും. 50 മാര്‍ക്കിന്‍െറ ചോദ്യങ്ങളാണ് ഉണ്ടാവുക. 30 മിനിറ്റ് സമയം ലഭിക്കും.
പേപ്പര്‍ ഒന്ന് മള്‍ട്ടിപ്പ്ള്‍ ചോയ്സ് ടൈപ്പ് ചോദ്യങ്ങളാണുണ്ടാവുക. ഇംഗ്ളീഷിലും ഹിന്ദിയിലും ചോദ്യപേപ്പറുകളുണ്ടായിരിക്കും. ഓരോ തെറ്റ് ഉത്തരത്തിനും 0.25 മാര്‍ക്ക് വീതം കുറയും.
അപേക്ഷാഫീസ്: 100 രൂപ. എസ്.ബി.ഐ ചെലാന്‍/ നെറ്റ് ബാങ്കിങ്/ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് വഴി ഫീസ് അടയ്ക്കാം. സ്ത്രീകള്‍/ എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാര്‍/ സര്‍വിസില്‍നിന്ന് വിരമിച്ചവര്‍ എന്നിവര്‍ക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.ssconline.nic.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ആദ്യഘട്ടത്തില്‍ അടിസ്ഥാന വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷനുശേഷം പാസ്വേര്‍ഡും ഐ.ഡിയും കുറിച്ചുവെക്കണം. രണ്ടാം ഘട്ടത്തില്‍ ഫോട്ടോ, ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യണം. ഫീസ് അടച്ചതിന്‍െറ വിവരങ്ങള്‍ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.