കല്‍ക്കരി മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്ന കമ്പനിയായ കോള്‍ ഇന്ത്യ ലിമിറ്റഡില്‍ മാനേജ്മെന്‍റ് ട്രെയ്നി തസ്തികയില്‍ നിയമനം നടത്തുന്നു. 1319 ഒഴിവുകളാണുള്ളത്.
1. മൈനിങ് എന്‍ജിനീയറിങ് (191), 2. ഇലക്ട്രിക്കല്‍ (198), 3. മെക്കാനിക്കല്‍ (196), 4. സിവില്‍ (100), 5. കെമിക്കല്‍/ മിനറല്‍ (4), 6. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ (8), 7. ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ് (12)- ബന്ധപ്പെട്ട ബ്രാഞ്ചുകളില്‍ 60 ശതമാനം മാര്‍ക്കോടെ ബി.ഇ/ബി.ടെക്/എ.എം.ഐ.ഇ/ബി.എസ്സി (എന്‍ജിനീയറിങ്).
8. എന്‍വയന്‍മെന്‍റ് എന്‍ജിനീയറിങ് (25)-60 ശതമാനം മാര്‍ക്കോടെ എന്‍വയണ്‍മെന്‍റല്‍ എന്‍ജിനീയറിങ് ബിരുദം/ഏതെങ്കിലും ബ്രാഞ്ചില്‍ ബിരുദവും എന്‍വയണ്‍മെന്‍റല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തരബിരുദം/ഡിപ്ളോമ. 9. സിസ്റ്റംസ്/ഐ.ടി (20)-കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്/ഐ.ടി ബി.ഇ/ബി.ടെക്/ബി.എസ്്സി(എന്‍ജിനീയറിങ്)/എം.സി.എ.
10. ജിയോളജി (76)-ജിയോളജി/അപൈ്ളഡ് ജിയോളജിയില്‍ എം.എസ്്സി/ എം.ടെക്.
11. മെറ്റീരിയല്‍സ് മാനേജ്മെന്‍റ് (44)-ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദവും എം.ബി.എ/ മാനേജ്മെന്‍റില്‍ പി.ജി ഡിപ്ളോമ.
12. ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സ് (257)-സി.ഐ/ ഐ.സി.ഡബ്ള്യൂ.എ പാസായിരിക്കണം.
13. പേഴ്സനല്‍ ആന്‍ഡ് എച്ച്.ആര്‍ (134)-മാനേജ്മെന്‍റില്‍ ബിരുദവും ബിരുദാനന്തര ബിരുദവും/പി.ജി ഡിപ്ളോമ, എച്ച്.ആര്‍/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/പേഴ്സനല്‍ മാനേജ്മെന്‍റില്‍ സ്പെഷലൈസേഷന്‍/എം.എസ്.ഡബ്ള്യൂ.
14. സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്(21)-ബിരുദവും എം.ബി.എ/ മാനേജ്മെന്‍റില്‍ പി.ജി ഡിപ്ളോമ, മാര്‍ക്കറ്റിങ്ങില്‍ സ്പെഷലൈസ് ചെയ്തിരിക്കണം.
15. രാജ്ഭാഷ-ഹിന്ദി (ഏഴ്)-ഹിന്ദിയോ ഇംഗ്ളീഷോ മെയിന്‍ സബ്ജക്ടായി ബിരുദം, എം.എ ഹിന്ദി.
16. കമ്യൂണിറ്റി ഡെവലപ്മെന്‍റ് (മൂന്ന്)-കമ്യൂണിറ്റി ഡെവലപ്മെന്‍റ്/ റൂറല്‍ ഡെവലപ്മെന്‍റ്/കമ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് പ്രാക്ടീസ്/അര്‍ബന്‍ ആന്‍ഡ് റൂറല്‍ കമ്യൂണിറ്റി ഡെവലപ്മെന്‍റ്/ റൂറല്‍ ആന്‍ഡ് ട്രൈബല്‍ ഡെവലപ്മെന്‍റ്/ഡെവലപ്മെന്‍റ് മാനേജ്മെന്‍റ്/ റൂറല്‍ മാനേജ്മെന്‍റില്‍ ബിരുദാനന്തര ബിരുദം/പി.ജി ഡിപ്ളോമ/സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും കമ്യൂണിറ്റി ഡെവലപ്മെന്‍റ്/റൂറല്‍ ഡെവലപ്മെന്‍റ്/കമ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് പ്രാക്ടീസ്/അര്‍ബന്‍ ആന്‍ഡ് റൂറല്‍ കമ്യൂണിറ്റി ഡെവലപ്മെന്‍റ്/റൂറല്‍ ആന്‍ഡ് ട്രൈബല്‍ ഡെവലപ്മെന്‍റ്/ഡെവലപ്മെന്‍റ് മാനേജ്മെന്‍റ് എന്നിവയില്‍ സ്പെഷലൈസേഷന്‍ വേണം.
17. പബ്ളിക് റിലേഷന്‍സ് (മൂന്ന്)- ജേണലിസം/മാസ് കമ്യൂണിക്കേഷന്‍/ പബ്ളിക് റിലേഷനില്‍ പി.ജി/പി.ജി ഡിപ്ളോമ.
18. ലീഗല്‍ (20)-നിയമനത്തില്‍ ബിരുദം.
അപേക്ഷകര്‍ യോഗ്യതാ പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ഉയര്‍ന്ന പ്രായപരിധി 30 വയസ്സാണ്. 2016 ഡിസംബര്‍ ഒന്ന് അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുക. ഒ.ബി.സി/ എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. രണ്ട് പേപ്പറുകളിലായാണ് പരീക്ഷ നടത്തുക. 100 മള്‍ട്ടിപ്ള്‍ ചോയ്സ് ചോദ്യങ്ങളാണുണ്ടാവുക.
അപേക്ഷ ഫീസ്: 1000 രൂപ. ഓണ്‍ലൈന്‍ വഴിയാണ് ഫീസടക്കേണ്ടത്. www.coalindia.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി മൂന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.