കേരള പോസ്റ്റല്‍ സര്‍ക്കിളില്‍  583 പോസ്റ്റ്മാന്‍, 11 മെയില്‍ ഗാര്‍ഡ്

കേരള പോസ്റ്റല്‍ സര്‍ക്കിളില്‍ പോസ്റ്റ്മാന്‍, മെയില്‍ ഗാര്‍ഡ് തസ്തികയില്‍ നിയമനം നടത്തുന്നു. പോസ്റ്റ്മാനായി 583, മെയില്‍ ഗാര്‍ഡായി 11 ഒഴിവുമാണുള്ളത്. പോസ്റ്റ്മാന്‍- ജനറല്‍ (380), ഒ.ബി.സി (148), എസ്.സി (52), എസ്.ടി (മൂന്ന്), മെയില്‍ ഗാര്‍ഡ്- ജനറല്‍ (ഏഴ്), ഒ.ബി.സി (മൂന്ന്), എസ്.സി (ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകള്‍. 
ഇരു തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് അംഗീകൃത ബോര്‍ഡില്‍നിന്നുള്ള മെട്രിക്കുലേഷനാണ് യോഗ്യത. പ്രായം 18നും 27നുമിടയിലായിരിക്കണം. ഒ.ബി.സിക്ക് മൂന്നു വര്‍ഷവും എസ്.സി/ എസ്.ടി വിഭാഗത്തിന് അഞ്ചു വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും ഇളവ് ലഭിക്കും. 
21,700-69,100 നിരക്കില്‍ ശമ്പളം ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രണ്ടു വര്‍ഷം പ്രബേഷനായിരിക്കും. 
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 
രണ്ടു മണിക്കൂര്‍ നീളുന്ന എഴുത്തുപരീക്ഷക്ക് 100 ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. നാലു ഭാഗങ്ങളായാണ് ചോദ്യങ്ങളുണ്ടാകുക. 
പാര്‍ട്ട് എ- പൊതുവിജ്ഞാനം- ജ്യോഗ്രഫി, ഇന്ത്യന്‍ ചരിത്രം, സ്വാതന്ത്ര്യ സമര ചരിത്രം, കള്‍ചര്‍ ആന്‍ഡ് സ്പോര്‍ട്സ്, ഇന്ത്യന്‍ ഭരണഘടന, ഇക്കണോമിക്സ്, ജനറല്‍ സയന്‍സ്, ആനുകാലിക സംഭവങ്ങള്‍, റീസണിങ് ആന്‍ഡ് അനലറ്റിക്കല്‍ എബിലിറ്റി. 
പാര്‍ട്ട് ബി- മാത്തമാറ്റിക്സ്, പാര്‍ട്ട്-സി (1) ഇംഗ്ളീഷ്, പാര്‍ട്ട്-സി (2)- മലയാളം എന്നിങ്ങനെയാവും ചോദ്യങ്ങള്‍. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, പാലക്കാട്, കോട്ടയം എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങള്‍. പാര്‍ട്ട് -എ, ബി വിഭാഗത്തിലുള്ള ചോദ്യങ്ങള്‍ ഇംഗ്ളീഷിലും മലയാളത്തിലുമുണ്ടായിരിക്കും. 
100 രൂപയാണ് അപേക്ഷ ഫീസ്, 400 രൂപ പരീക്ഷഫീസും ഉണ്ട്. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, എസ്.സി/ എസ്.ടി വിഭാഗത്തിലുള്ളവര്‍ പരീക്ഷഫീസ് അടക്കേണ്ടതില്ല. 
www.keralapost.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 14. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.