ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡില്‍ (ഭെല്‍) ടെക്നീഷ്യന്‍ അപ്രന്‍റീസായി 94 പേരെ നിയമിക്കുന്നു.
ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്/ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് ബ്രാഞ്ചുകളിലാണ് തെരഞ്ഞെടുപ്പ്.
സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍നിന്ന് ബന്ധപ്പെട്ട ബ്രാഞ്ചില്‍ 2014/2015/2016 വര്‍ഷങ്ങളില്‍ ഡിപ്ളോമ നേടിയവരാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷകരുടെ പ്രായപരിധി 18നും 27നുമിടയിലായിരിക്കണം. ഒ.ബി.സിക്ക് 30, എസ്.സി/എസ്.ടി 32 വയസ്സുമാണ് ഉയര്‍ന്ന പ്രായപരിധി. ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷം ഇളവ് ലഭിക്കും.
ഒരു വര്‍ഷമാണ് അപ്രന്‍റിഷിപ് കാലാവധി. അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്.
യോഗ്യരായവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പ് സഹിതം ഈ മാസം 23 മുതല്‍ 28 വരെ രാവിലെ ഒമ്പത് മണി മുതല്‍ 3.30 വരെ നടക്കുന്ന വാക് ഇന്‍ ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാം.
വിലാസം: Bharat Heavy Electricals Limited, Electronics Division, Mysore Road, Bangalore – 560026. വിശദ വിവരം വെബ്സൈറ്റില്‍ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.