എയര്‍ ഇന്ത്യയില്‍ കസ്റ്റമര്‍ ഏജന്‍റ്, ഹാന്‍ഡിമാന്‍

എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വിസ് ലിമിറ്റഡില്‍ കസ്റ്റമര്‍ ഏജന്‍റ്, ഹാന്‍ഡിമാന്‍ തസ്തികയില്‍ 259 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കസ്റ്റമര്‍ ഏജന്‍റ് (30), ഹാന്‍ഡിമാന്‍ (229) എന്നിങ്ങനെയാണ് ഒഴിവുകള്‍. കൊല്‍ക്കത്തയിലായിരിക്കും നിയമനം. മൂന്നു വര്‍ഷത്തേക്ക് കരാര്‍ നിയമനമാണ്.  
യോഗ്യത: ബിരുദം. അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനമുണ്ടായിരിക്കണം.എയര്‍ലൈന്‍ ടിക്കറ്റിങ്, റിസര്‍വേഷന്‍, കാര്‍ഗോ ഹാന്‍ഡിലിങ്, എയര്‍ലൈന്‍ ട്രാവല്‍ ഏജന്‍സി എന്നിവിടങ്ങളില്‍ ഏതിലെങ്കിലും ആറു മാസത്തെ പരിചയം ആവശ്യം. ഇംഗ്ളീഷില്‍ മികച്ച ആശയവിനിമയശേഷിയുണ്ടായിരിക്കണം. 14,610 രൂപയാണ് തുടക്കത്തില്‍ ലഭിക്കുന്ന ശമ്പളം. 
ഹാന്‍ഡിമാന്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് എസ്.എസ്.എല്‍.സി/ തത്തുല്യമാണ് യോഗ്യത. ഏതെങ്കിലും സ്ഥാപനത്തില്‍ ലോഡിങ്/ അണ്‍ലോഡിങ് മേഖലയില്‍ ഒരു വര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇംഗ്ളീഷ് ഭാഷ വായിക്കാനും മനസ്സിലാക്കാനും കഴിയണം.  ഉയരം-160 സെ.മീ കുറയരുത്, 11,040 രൂപയാണ് തുടക്കത്തില്‍ ലഭിക്കുന്ന ശമ്പളം. 
പ്രായപരിധി- ജനറല്‍ 30, ഒ.ബി.സി-33, എസ്.സി/ എസ്.ടി-35. സ്ക്രീനിങ്, വാക്-ഇന്‍ ഇന്‍റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷ ഫീസ്: 500 രൂപ, ‘എയര്‍ ഇന്ത്യ എയര്‍ട്രാന്‍സ്പോര്‍ട്ട് സര്‍വിസ് ലിമിറ്റഡ്’ എന്ന വിലാസത്തില്‍ മുംബൈയില്‍ മാറാവുന്നതരത്തില്‍ ഡിമാന്‍റ് ഡ്രാഫ്റ്റ് എടുക്കണം. www.airindia.in-ല്‍ ലഭിക്കുന്ന നിശ്ചിത മാതൃകയിലെ അപേക്ഷ പൂരിപ്പിച്ച് ഡിമാന്‍റ് ഡ്രാഫ്റ്റും യോഗ്യത സര്‍ട്ടിഫിക്കറ്റുകളും സഹിതം വാക്-ഇന്‍ ഇന്‍റര്‍വ്യൂവിന് ഹാജരാകണം. കസ്റ്റമര്‍ ഏജന്‍റ് അപേക്ഷകര്‍ക്ക് ഫെബ്രുവരി ഏഴിന് രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് 12 വരെയും ഹാന്‍ഡിമാന്‍ അപേക്ഷകര്‍ക്ക് ഫെബ്രുവരി 11ന് ഒമ്പതു മുതല്‍ ഉച്ചക്ക് 12 വരെയുമാണ് അഭിമുഖം. വിലാസം Air India Ltd.
Engineering Complex New Technical Area,Dum Dum, Kolkatta  700 052,(Opposite to Airport
SPEED POST office). വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.  
 
Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.