അര്‍ധ സൈനിക വിഭാഗമായ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സില്‍ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ 211 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ജനറല്‍ (75), ഒ.ബി.സി (80), എസ്.സി (42), എസ്.ടി (22) എന്നിങ്ങനെയാണ് ഒഴിവുകള്‍.
കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ബോര്‍ഡിന് കീഴില്‍ 12ാം ക്ളാസ് വിജയിച്ചവരാണ് അപേക്ഷിക്കേണ്ടത്. കമ്പ്യൂട്ടറില്‍ 10 മിനിറ്റില്‍ 80 വാക്ക് കേട്ടെഴുതാനും ഡിക്ടേറഷന്‍ ഇംഗ്ളീഷില്‍ 50 മിനിറ്റും ഹിന്ദിയില്‍ 65 മിനിറ്റും വേണം.
ശാരീരിക യോഗ്യത: ഉയരം പുരുഷന്മാര്‍ക്ക് 165 സെ.മീ, സ്ത്രീകള്‍ക്ക് 155 സെ.മീ. (എസ്.ടി- പുരുഷന്മാര്‍-162.5 സെ.മീ, സ്ത്രീകള്‍-150 സെ.മീ).
നെഞ്ചളവ്-പുരുഷന്മാര്‍ക്ക് മാത്രം-ജനറല്‍/ഒ.ബി.സി/എസ്.സി- വികസിപ്പിക്കാതെ 77 സെ.മീ, വികസിപ്പിച്ച്-82 സെ.മീ.
എസ്.ടി- വികസിപ്പിക്കാതെ 76 സെ.മീ, വികസിപ്പിച്ച്-81 സെ.മീ. പ്രായം 18നും 25നുമിടയില്‍. 2017 ഏപ്രില്‍ നാല് അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുക.
അപേക്ഷാഫീസ്: ജനറല്‍/ഒ.ബി.സി വിഭാഗത്തിലുള്ളവര്‍ക്ക് 100 രൂപ. ക്രെഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ്/ഇന്‍റര്‍നെറ്റ് ബാങ്കിങ്/ എസ്.ബി.ഐ ചലാന്‍ വഴി ഫീസടക്കാം. www.crpfindia.com എന്ന വെബ്സൈറ്റ് വഴി ഈ മാസം 23 മുതല്‍ ഏപ്രില്‍ 25 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ വെബ്സൈറ്റില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.