പവര്‍ഗ്രിഡില്‍ എക്സിക്യൂട്ടീവ്  ട്രെയിനി, അസിസ്റ്റന്‍റ്

പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ എക്സിക്യൂട്ടീവ് ട്രെയിനി, അസിസ്റ്റന്‍റ് തസ്തികയില്‍ 152 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗേറ്റ് 2017 വഴിയാണ് നിയമനം. ഇലക്ട്രിക്കല്‍ (103), ഇലക്ട്രോണിക്സ്(15), സിവില്‍ (15), കമ്പ്യൂട്ടര്‍ സയന്‍സ് (19)  എന്നിങ്ങനെയാണ് ഒഴിവുകള്‍. 
ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ പവര്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ പവര്‍ സിസ്റ്റംസ് എന്‍ജിനീയറിങ്/ പവര്‍ എന്‍ജിനീയറിങ് (ഇലക്ട്രിക്കല്‍) ബി.ഇ/ ബി.ടെക്/ ബി.എസ്സി യോഗ്യതയുള്ളവരാണ് ഇലക്ട്രിക്കല്‍ വിഭാഗത്തിലേക്ക് അയക്കേണ്ടത്. 
ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് ഇലക്ട്രിക്കല്‍ കമ്യൂണിക്കേഷന്‍/ ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ബി.ഇ/ ബി.ടെക്/ ബി.എസ്്സിയാണ് ഇലക്ട്രോണിക്സ് വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ക്ക് ആവശ്യമായ യോഗ്യത. 
സിവില്‍ എന്‍ജിനീയറിങ് ബിരുദമുള്ളവര്‍ക്ക് സിവില്‍ വിഭാഗത്തിലേക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബി.ഇ/ ബി.ടെക്/ ബി.എസ്്സി യോഗ്യതയുള്ളവര്‍ക്ക് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലേക്ക് അപേക്ഷിക്കാം. ഗേറ്റ് സ്കോറിന്‍െറ അടിസ്ഥാനത്തില്‍ നടക്കുന്ന ഗ്രൂപ് ചര്‍ച്ച, അഭിമുഖം എന്നിവയിലൂടെയാവും തെരഞ്ഞെടുപ്പ്. 
200 രൂപയാണ് അപേക്ഷ ഫീസ്. ഇന്‍റര്‍നെറ്റ് ബാങ്ക് വഴി ഫീസ് അടക്കാം. ഓഫ്ലൈനായി ചെലാന്‍ വഴിയും ഫീസ് അടക്കാം. www.powergridindia.com എന്ന വെബ്സൈറ്റ് വഴി ഈ മാസം 31 വരെ അപേക്ഷിക്കാം. വിശദ വിവരം വെബ്സൈറ്റില്‍. 
 
Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.