കേന്ദ്രസര്‍ക്കാര്‍ ഇന്‍ഷുറന്‍സ് സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സില്‍ അസിസ്റ്റന്‍റ് തസ്തികയില്‍ നിയമനം നടത്തുന്നു. ക്ളാസ് 3 കേഡറിലാണ് നിയമനം. 984 ഒഴിവുകളാണുള്ളത്.
ജനറല്‍ (533), ഒ.ബി.സി (235), എസ്.സി (140), എസ്.ടി (76) എന്നിങ്ങനെയാണ് ഒഴിവുകള്‍. കേരളത്തില്‍ 51 ഒഴിവുണ്ട്.
ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സര്‍വകലാശാല ബിരുദമാണ് യോഗ്യത. എസ്.എസ്.സി/എച്ച്.എസ്.സി/ ഇന്‍റര്‍മീഡിയറ്റ്/ഗ്രാജ്വേഷന്‍ ലെവലില്‍ ഇംഗ്ളീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം.
അപേക്ഷ അയക്കുന്ന സംസ്ഥാനത്തിലെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.
അപേക്ഷകരുടെ പ്രായം 18നും 30നുമിടയിലായിരിക്കണം. 2016 ജൂണ്‍ 30 അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുക. ഒ.ബി.സി/പുനര്‍ വിവാഹം ചെയ്യാത്ത വിധവകള്‍, വിവാഹമോചനം നേടിയവര്‍ എന്നിവര്‍ക്കും മൂന്നുവര്‍ഷം ഇളവ് ലഭിക്കും. എസ്.സി/എസ്.ടിക്ക് അഞ്ചുവര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും ഇളവുണ്ട്.
പ്രിലിമിനറി/മെയിന്‍ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഓണ്‍ലൈന്‍ ടെസ്റ്റായിരിക്കും. 500 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി/എസ്.ടി/ഭിന്നശേഷിക്കാര്‍/ സര്‍വിസില്‍നിന്ന് വിരമിച്ചവര്‍ എന്നിവര്‍ക്ക് 50 രൂപയാണ് ഫീസ്.
ഇന്‍റര്‍നെറ്റ് ബാങ്കിങ്/ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫീസടക്കാം.
www.newindia.co.in എന്ന വെബ്സൈറ്റ് വഴി ഈ മാസം 29 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റില്‍ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.