ഇന്ത്യൻ എയർഫോഴ്സിൽ ഗ്രൂപ് സി സിവിലിയൻ തസ്തികയിലെ 154 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ധോബി (ഒന്ന്), എം.ടി.എസ് (64), സഫായിവാല (21), മെസ് സ്റ്റാഫ് (ഏഴ്), പെയിൻറർ (നാല്), സ്റ്റോർ കീപ്പർ (25), കാർപൻറർ (ആറ്), എൽ.ഡി.സി (11), സി ആൻഡ് എസ്.എം.ഡബ്ല്യു (ഒന്ന്), കുക്ക് (മൂന്ന്), ടെയ്ലർ (ഒന്ന്), ലതർ (ഒന്ന്), ഫയർമാൻ (നാല്), ലേബറർ ഒാൺ അമ്യൂണിഷൻ ഡ്യൂട്ടി (നാല്), വാർഡ് സഹായിക (ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകൾ. ഫയർമാൻ തസ്തികയിലേക്ക് 18നും 27നും ഇടയിലും മറ്റു തസ്തികകളിലേക്ക് 18നും 25നും ഇടയിലുമാണ് പ്രായം.
എഴുത്തുപരീക്ഷ, അഭിരുചി പരീക്ഷ/പ്രായോഗിക പരീക്ഷ/കായികക്ഷമത പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷ ഒഴിവുകളുള്ള ഏതെങ്കിലുമൊരു യൂനിറ്റിലേക്കാണ് അയക്കേണ്ടത്. തപാലിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ17.
ഒാരോ യൂനിറ്റിലുമുള്ള ഒഴിവുകളും യോഗ്യതയും അേപക്ഷയുടെ മാതൃകയുമുൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക് http://www.davp.nic.in/WriteReadData/ADS/adi_10801_107_1617b.pdf
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.