‘മൂകി’ലൂടെ പഠിക്കാം

മാസീവ്​ ഒാൺലൈൻ ഒാപൻ കോഴ്​സുകളാണ്​ മൂക്​. മനസിലായില്ലേ? വിദൂരവിദ്യാഭ്യാസകോഴ്​സുകൾ മുഖച്​ഛായ മാറ്റി എത്തിയിരിക്കുകയാണ്​. ആഗോളനിലവാരത്തിലുള്ള പഠനം ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ. ഇഷ്​ടമുള്ളതെന്തും ഇഷ്​ടത്തിന്​ പഠിക്കാം. ഇൻറർനെറ്റ്​ വഴി ആർക്കും മൂകി​​​െൻറ ഭാഗമാകാം. പരമ്പരാഗത വിദൂരപഠനസ​േങ്കതങ്ങൾക്കൊപ്പം നൂതനസ​ങ്കതങ്ങൾ കൂടി കൂട്ടിച്ചേർത്താണ്​ മൂകി​​​െൻറ ക്ലാസുകൾ. 
നമുക്ക്​ ഇഷ്​ടമുള്ള വിഷയത്തിൽ മികച്ച സർവകലാശാലയുടെ കോഴ്​സ്​ തന്നെ പഠിക്കാനാകും. വിവിധ സർവകലാശാലകളുടെ സഹായത്തോടെ ആയിരക്കണക്കിന്​ 'മൂകു'കളാണുള്ളത്​ ഇന്ന്​. വീഡിയോ ട്യൂ​േട്ടാറിയലുകളിലൂടെയും ആക്​റ്റിവിറ്റികളിലൂടെയും ചർച്ചകളിലൂടെയും ലോകത്തെമ്പാടുമുള്ള നിരവധി പേർക്ക്​ ഒരുമിച്ച്​ പഠിക്കാനാകും. 
153 രാജ്യങ്ങളിൽനിന്നായി അഞ്ചുലക്ഷം പേർ പഠിക്കുന്ന ​ ബ്രിട്ടീഷ്​ കൗൺസിലി​​​െൻറ അണ്ടർസ്​റ്റാൻറിങ്​ ​െഎ.ഇ.എൽ.ടി.എസ്​ കോഴ്​സ്​ ലോകത്തെ വൻ 'മൂകു'കളിലൊന്നായി കരുതപ്പെടുന്നു. പഠിതാക്കളുടെ വിദ്യാഭ്യാസയോഗ്യതയോ പ്രവൃത്തിപരിചയമോ കണക്കാക്കാതെ ആർക്കും ഇഷ്​ടമുള്ള കോഴ്​സ്​ പഠിക്കാൻ അവസരം നൽകുന്നു മൂക്​. 
ഡിജിറ്റൽ കാലത്തിനുമുമ്പ്​ വിദൂരപഠനത്തിന്​ പരിമിതികളേറെയായിരുന്നു. റേഡിയോയുടെയും ടെലിവിഷ​​​െൻറയും കടന്നുവരവ്​ വിദൂരപഠനത്തിന്​ സാധ്യതകൾ തുറന്നുതന്നു. 21ാം നൂറ്റാണ്ടി​​​െൻറ  തുടക്കത്തോടെ ഒാൺലൈൻ പഠനത്തി​ന്​ തുടക്കമായി. മൂകിനും വഴിതുറന്നു. 2006ലാണ്​ മൂക്​ വരുന്നത്​. 2012ആയപ്പോഴേക്കും അത്​ വ്യാപകമായ ഒരു പഠനസ​േങ്കതമായി വളർന്നു.  ഒാപൻ എജുക്കേഷനൽ റിസോഴ്​സസ്​ എന്ന ആശയത്തിലൂടെയാണ് മൂകി​​​െൻറ വരവ്​. 2008ൽ പ്രിൻസ്​ എഡ്വാർഡ്​ ​െഎലൻറ്​ യൂനിവേഴ്​സിറ്റിയിലെ ഡേവ്​ കോർമിയറാണ്​ മൂക്​ എന്ന വാക്ക്​ ആദ്യമായി ഉപയോഗിക്കുന്നത്​. ഇന്ന്​ ആയിരക്കണക്കിന്​ കോഴ്​സുകളും ദശലക്ഷക്കണക്കിന്​ വിദ്യാർഥികളും ചേർന്ന ഒരു സംരംഭമായി മൂക്​ വളർന്നു. സൗജന്യമായതോ അല്ലെങ്കിൽ ചിലവ്​ കുറഞ്ഞതോ ആയ പഠനത്തിലൂടെ വിദ്യ ആർക്കും എവിടെനിന്നും ആർജിക്കാമെന്നാക്കി. ഒരു കമ്പ്യൂട്ടറും ഇൻറർനെറ്റ്​ കണക്ഷനുമുണ്ടെങ്കിൽ എന്തും ഏതും ആർക്കും എവിടെയും പഠിക്കാമെന്നത്​ വിദ്യാഭ്യാസരംഗത്ത്​ വിപ്ലവകരമായ മാറ്റമാണുണ്ടാക്കിയത്​. 
തട്ടിപി​​​െൻറ സാധ്യതകൾ മൂകിലില്ല. മികച്ച സർവകലാശാലകളുടെ സഹകരണത്തോടെയാണ്​ മൂകിൽ വ്യത്യസ്​ത കോഴ്​സുകൾ ലഭ്യമാകുന്നത്​. Coursera, edX, Udacity തുടങ്ങിയ സംഘാടകരുടെ (“organizers” )സഹായത്തോടെ സർവകലാശാലകൾ മൂകുകൾ ലഭ്യമാക്കുന്നു. ഒാരോ രംഗത്തെയും പ്രമുഖർ ലളിതമായി വിവരങ്ങൾ പകർന്നുനൽകുന്നു. പഠിതാക്കൾ വീട്ടിലിരുന്ന്​ പഠിച്ചാൽ മതി. എണ്ണമറ്റ വിദ്യാർഥികളുമായി ആശയവിനിമയം നടത്തേണ്ടിവരുന്നത്​ മൂകിൽ വെല്ലുവുളികൾ ഉയർത്തുന്നുണ്ട്​. പരീക്ഷകളിൽ കൃത്രിമം നടത്താനും സാധ്യതകളുണ്ട്. എന്നാൽ മൂക്​ തുറന്നുവെക്കുന്ന സാധ്യതകളുമായി തട്ടിച്ചുനോക്കു​േമ്പാൾ അതി​​​െൻറ പരിമിതികൾ നിസാരം​.
Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.