ശിലായുഗത്തിൽനിന്ന് ആരംഭിച്ച് വെങ്കല യുഗത്തിലൂടെയും ഇരുമ്പ് യുഗത്തിലൂടെയും കടന്നുവന്ന മനുഷ്യൻ ഇന്ന് ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ അനേകമനേകം മെറ്റീരിയൽസ് (പദാർഥങ്ങൾ) ഉപയോഗിച്ചുവരുന്ന ഒരു കാലഘട്ടത്തിലെത്തിച്ചേർന്നിരിക്
കുന്നു. നാം ഇന്ന് ജീവിക്കുന്നത് മെറ്റീരിയൽസ് യുഗത്തിലാണ്.
എന്താണ് പദാർഥങ്ങൾ? പദാർഥങ്ങൾ നമുക്ക് ചുറ്റുമുണ്ട്. പാത്രങ്ങൾ, വാഹനങ്ങൾ, ആഭരണങ്ങൾ, ടെലിവിഷൻ ഇങ്ങനെ എവിടെ നോക്കിയാലും പദാർഥനിർമിതമായ വസ്തുക്കൾ കാണാൻ കഴിയും. പല വസ്തുക്കളും അവകൊണ്ടുള്ള ആവശ്യത്തിനനുസരിച്ച് വ്യത്യസ്തങ്ങളായ പദാർഥങ്ങളാൽ നിർമിച്ചതാണെന്ന് കാണാം.
പദാർഥങ്ങൾ എങ്ങനെയാണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത്? ഓരോ പദാർഥത്തിനും അവയുടെ തനതു സ്വഭാവം എങ്ങനെയാണുണ്ടാവുന്നത്? നമ്മുടെ ആവശ്യങ്ങൾക്ക് അനുസൃതമായി കൃത്രിമ പദാർഥങ്ങൾ നിർമിക്കുന്നതിന് ഇവയിൽ എന്തൊക്കെ മാറ്റംവരുത്തണം? തുടങ്ങിയവയാണ് മുഖ്യമായും പദാർഥ ശാസ്ത്രത്തിെൻറ പഠനവിഷയങ്ങൾ. ഇതിനുപരിയായി പദാർഥങ്ങളുടെ വൈദ്യുത–കാന്തിക സ്വഭാവങ്ങളും പ്രകാശസാന്നിധ്യത്തിൽ അവക്കുണ്ടാകുന്ന വ്യതിയാനങ്ങളും പഠനവിഷയങ്ങളാണ്. അതിനാൽതന്നെ ഈ ശാസ്ത്രശാഖ അടിസ്ഥാന പദാർഥങ്ങൾക്കൊപ്പം അർധചാലകങ്ങൾ, നാനോകണങ്ങൾ, സിറാമിക്സ്, പോളിമർ തുടങ്ങിയവയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
ആകൃതിയും സ്വഭാവവും ഘടനയും ഉപയോഗത്തിനനുസൃതമായി എങ്ങനെയൊക്കെ മാറ്റാം എന്നതിൽ പദാർഥശാഖ മേഖലയിൽ പ്രവർത്തിക്കുന്നവർ വളരെ ശ്രദ്ധാലുക്കളാണ്. ഇവരുടെ ഈ പ്രവർത്തനങ്ങൾ എയ്റോസ്പേസ്, ഇലക്േട്രാണിക്സ്, കമ്യൂണിക്കേഷൻ, ട്രാൻസ്പോർട്ടേഷൻ തുടങ്ങിയ സുപ്രധാന മേഖലകളിൽ വിപ്ലവകരമായ മാറ്റമാണ് വരുത്തിയിട്ടുള്ളത്. ഇവയിലെല്ലാം പദാർഥങ്ങളുടെ ഘടനയും സ്വഭാവഗുണങ്ങളും ആഴത്തിൽ പഠിച്ച് ആവശ്യാനുസരണം പരിഷ്കരിച്ച് ഉപയോഗിക്കാനുള്ള പദാർഥ ശാസ്ത്രജ്ഞെൻറ കരുത്താണ് കാണിക്കുന്നത്. പഴയകാലഘട്ടത്തെ അപേക്ഷിച്ച് വളരെ വേഗത്തിലാണ് ഇന്ന് പുതിയ പുതിയ പദാർഥങ്ങൾ ഉരുത്തിരിയുന്നത്. ബയോമെറ്റീരിയൽസ്, ഫോട്ടോണിക് മെറ്റീരിയൽസ്, സ്മാർട്ട് മെറ്റീരിയൽസ്, സിറാമിക് മെറ്റീരിയൽസ് തുടങ്ങിയ വിവിധ ശാസ്ത്രശാഖകളുടെ വളർച്ചയുടെ ഫലമായാണ് ഇത് സാധ്യമായിക്കൊണ്ടിരിക്കുന്നത്. ചുരുക്കത്തിൽ, പദാർഥശാസ്ത്രത്തെക്കുറിച്ചുള്ള പഠനവും ഗവേഷണവും വളരെ പ്രാധാന്യമർഹിക്കുന്നു.
മെറ്റീരിയൽസ് സയൻസ് എന്ന പഠനശാഖയിൽ പ്രധാനമായും ഉദ്ദേശിക്കുന്നത് വിവിധതരം പദാർഥങ്ങൾ, അവയുടെ ഘടന, ഘടനയും സ്വഭാവവും തമ്മിലെ ബന്ധം (Structure–propetry relation), താപ–മർദ വ്യതിയാനങ്ങളിൽ ഇവയുടെ സവിശേഷതകൾ, ശാസ്ത്ര സാങ്കേതിക കുതിച്ചുചാട്ടത്തിനാവശ്യമായ പുതിയ പദാർഥങ്ങളുടെ വികസനം, നിലവിലെ പദാർഥങ്ങളെ എങ്ങനെ കൂടുതലായി ഉപയോഗിക്കാം എന്നിവയൊക്കെയാണ്.
ജീവിതത്തിെൻറ വിവിധ മേഖലകളിൽ ഏറെ ജോലിസാധ്യതകൾ ഉള്ളതാണ് പദാർഥശാസ്ത്രം. ഇലക്േട്രാണിക് ഇൻഡസ്ട്രി, ന്യൂക്ലിയർ എൻജിനീയറിങ്, സ്പേസ് ഏജൻസി, മെറ്റീരിയൽ ക്യാരക്ടറേഷൻ സർവിസ്, എയ്റോസ്പേസ് ഇൻഡസ്ട്രി, മെറ്റീരിയൽസ് ആൻഡ് കൊറോഷൻ എൻജിനീയറിങ് തുടങ്ങിയ മേഖലകളിലെല്ലാം പദാർഥശാസ്ത്രം പഠിച്ചവർക്ക് അവസരങ്ങളുണ്ട്.
പദാർഥശാസ്ത്രത്തിലേക്ക് എത്തിച്ചേരണമെങ്കിൽ അടിസ്ഥാന ശാസ്ത്രശാഖകളിൽ ആഴത്തിലുള്ള അറിവ് അത്യന്താപേക്ഷിതമാണ്. അതിനാൽതന്നെ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾ ബിരുദതലത്തിൽ പഠിച്ചവർ മെറ്റീരിയൽസ് സയൻസിൽ ഉപരിപഠനം നടത്തുന്നതാണ് അഭികാമ്യം. വിവിധ എൻജിനീയറിങ് ശാഖകളിൽ പഠിച്ചവർക്ക് മെറ്റീരിയൽസ് സയൻസിൽ ഉന്നതപഠനം നടത്താനുള്ള അവസരമുണ്ട്.
ഇന്ത്യയിൽ ഒട്ടേറെ സ്ഥാപനങ്ങളിൽ മെറ്റീരിയൽസ് സയൻസിൽ ഉന്നതപഠനം നടത്തുന്നതിന് അവസരമുണ്ട്. ബംഗളൂരുവിലെ പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ മെറ്റീരിയൽസ് റിസർച് സെൻറർ എന്ന പ്രത്യേക വിഭാഗത്തിന് കീഴിൽ അതിനൂതന പദാർഥങ്ങളെക്കുറിച്ചുള്ള ഗവേഷണം നടന്നുവരുന്നു. മെറ്റീരിയൽസ് സയൻസിൽ ഉന്നതപഠനം നടത്തുന്നവർക്കുള്ള ഏറ്റവും നല്ല സ്ഥാപനമാണിത്.
പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ കേരളത്തിൽ മെറ്റീരിയൽസ് സയൻസിന് പ്രാധാന്യം കൊടുത്തുകൊണ്ട് മഹാത്മ ഗാന്ധി സർവകലാശാലയിൽ ഒരു ഡിപ്പാർട്മെൻറ് ആരംഭിച്ചിരുന്നു. 'സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സ്' എന്ന് അറിയപ്പെടുന്ന ഈ ഡിപ്പാർട്മെൻറിൽ മെറ്റീരിയൽസ് സയൻസ് സ്പെഷലൈസേഷനോടെ എം.എസ്സി കോഴ്സ് നിലവിലുണ്ട്. കണ്ണൂർ യൂനിവേഴ്സിറ്റിയിലെ കെമിക്കൽ സയൻസിൽ മെറ്റീരിയൽസ് സയൻസ് സ്പെഷലൈസേഷനോടെയുള്ള എം.എസ്സി കെമിസ്ട്രി കോഴ്സ് ഉണ്ട്. ഇവിടങ്ങളിലെല്ലാം ഹാൻഡ്സ് ഓൺ എക്സ്പീരിയൻസിന് അവസരമൊരുക്കി ഉന്നത ഗവേഷണശാലകളിലും വ്യവസായശാലകളിലും പോയി കോഴ്സിെൻറ ഭാഗമായ േപ്രാജക്ട് വർക്ക് ചെയ്യാനുള്ള അവസരവുമുണ്ട്.
ഇലക്േട്രാണിക് മെറ്റിരിയൽസിൽ ഗവേഷണത്തിനായി കേന്ദ്ര ഗവൺമെൻറ് സ്ഥാപിച്ച 'സെൻറർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്േട്രാണിക്സ് ടെക്നോളജിയുടെ (C–MET) രാജ്യത്തുള്ള മൂന്നു കേന്ദ്രങ്ങളിലൊന്ന് തൃശൂരാണുള്ളത്. അതിനൂതന പദാർഥങ്ങളുടെ ഗവേഷണവും വികസനവും ഇവിടെ നടക്കുന്നു. ദേശീയ ശാസ്ത്രദിനം പോലുള്ള ദിവസങ്ങളിൽ ഇലക്േട്രാണിക് മെറ്റീരിയൽസിലെ ഏറ്റവും പുതിയ ഗവേഷണഫലങ്ങൾ നേരിട്ട് കാണാൻ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ഇവിടെ അവസരമുണ്ട്. തിരുവനന്തപുരത്തെ പ്രശസ്തമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻറർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (NIIST) മെറ്റീരിയൽസ് സയൻസിലെ രാജ്യത്തെ സുപ്രധാന ഗവേഷണ കേന്ദ്രങ്ങളിലൊന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.