ഇന്ത്യന്‍ ബാങ്കില്‍ പ്രബേഷനറി ഓഫിസര്‍

ഇന്ത്യന്‍ ബാങ്ക് പ്രബേഷനറി ഓഫിസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ ബാങ്കും മണിപ്പാല്‍ ഗ്ളോബല്‍ എജുക്കേഷന്‍ സര്‍വിസ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ്  കോഴ്സ് വഴിയാണ് നിയമനം. ഒരുവര്‍ഷമാണ് കോഴ്സ് കാലാവധി. ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 
320 ഒഴിവുകളാണുള്ളത്. എസ്.സി (48), എസ്.ടി (24), ഒ.ബി.സി (87), ജനറല്‍(165) എന്നിങ്ങനെയാണ് ഒഴിവുകള്‍. 
ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ (എസ്.സി/എസ്.ടി/ഭിന്നശേഷിക്കാര്‍ -55 ശതമാനം) അംഗീകൃത സര്‍വകലാശാല ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 20നും 28നും ഇടയില്‍. 2016 ജൂലൈ ഒന്ന് അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുക. എസ്.സി/ എസ്.ടി/ സര്‍വിസില്‍നിന്ന് വിരമിച്ചവര്‍/ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് അഞ്ചുവര്‍ഷവും ഒ.ബി.സിക്ക് മൂന്ന് വര്‍ഷവും ഇളവ് ലഭിക്കും. 
തെരഞ്ഞെടുപ്പിനായി നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷക്ക് പ്രിലിമിനറി, മെയിന്‍ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളുണ്ടാകും. റീസണിങ്, ഇംഗ്ളീഷ് ലാങ്ഗ്വേജ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ് എന്നീ വിഭാഗത്തില്‍നിന്നായിരിക്കും പ്രിലിമിനറി പരീക്ഷയുടെ ചോദ്യങ്ങള്‍. ഇംഗ്ളീഷ് ലാങ്ഗ്വേജില്‍ 30 മാര്‍ക്കിന്‍െറ ചോദ്യങ്ങളും റീസണിങ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ് എന്നിവയില്‍നിന്ന് 35 മാര്‍ക്കിന്‍െറ ചോദ്യങ്ങളുമുണ്ടാകും. ഒരു മണിക്കൂറാണ് സമയം അനുവദിക്കുക.
മെയിന്‍ പരീക്ഷക്ക് ഇംഗ്ളീഷ്, ജനറല്‍ അവയര്‍നെസ് എന്നിവയില്‍നിന്ന് 40 മാര്‍ക്കിന്‍െറ ചോദ്യങ്ങളും റീസണിങ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ് എന്നിവയില്‍നിന്ന് 50 മാര്‍ക്കിന്‍െറ ചോദ്യങ്ങളുമുണ്ടാകും. പരീക്ഷക്ക് രണ്ട് മണിക്കൂര്‍ സമയം അനുവദിക്കും. 
ഇംഗ്ളീഷ് ലാങ്ഗ്വേജില്‍ 50 മാര്‍ക്കിന്‍െറ വിവരണാത്മക ചോദ്യങ്ങളും ഉണ്ടാവും. ഇതിന് 30 മിനിറ്റ് സമയമാണ് അനുവദിക്കുക. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രം. 
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒമ്പത് മാസത്തെ ക്ളാസ് പരിശീലനവും മൂന്നുമാസത്തെ ഇന്‍േറണ്‍ഷിപ്പും ഉണ്ടായിരിക്കും. 3,50,000 രൂപയാണ് ഫീസ്. ഇത് ബാങ്ക് ലോണായി അനുവദിക്കും. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ ഉയര്‍ന്ന ശമ്പള സ്കെയിലില്‍ പ്രബേഷനറി ഓഫിസറായി നിയമിക്കും. 
www.indianbank.co.in എന്ന വെബ്സൈറ്റ് വഴി ഈ മാസം 22 വരെ അപേക്ഷിക്കാം.
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.