എയര്‍ഇന്ത്യയില്‍ കസ്റ്റമര്‍ ഏജന്‍റ്,  ജൂനിയര്‍ കസ്റ്റമര്‍ ഏജന്‍റ്

എയര്‍ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വിസ് ലിമിറ്റഡ് മുംബെ സ്റ്റേഷനില്‍ കസ്റ്റമര്‍ ഏജന്‍റ്, ജൂനിയര്‍ കസ്റ്റമര്‍ ഏജന്‍റ് എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. 112 ഒഴിവാണുള്ളത്. 
കസ്റ്റമര്‍ ഏജന്‍റ്
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം.
പ്രവൃത്തിപരിചയം: ഏതെങ്കിലും എയര്‍ലൈന്‍/ എയര്‍ലൈന്‍ ട്രാവല്‍ ഏജന്‍സി/ കാര്‍ഗോ ഹാന്‍ഡ്ലിങ് മേഖലയില്‍ റിസര്‍വേഷന്‍/ടിക്കറ്റിങ്/ കമ്പ്യൂട്ടറൈസ്ഡ് പാസഞ്ചര്‍ ചെക് ഇന്‍ എന്നിവയില്‍ ആറു മാസത്തെ പ്രവൃത്തിപരിചയം. 
ഭാഷാപരിജ്ഞാനം: ഇംഗ്ളീഷില്‍ നല്ല ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം. ഹിന്ദി സംസാരിക്കാന്‍ അറിയുന്നത് അഭികാമ്യം. തുടക്കത്തില്‍ മാസം 14,610  രൂപയാണ് ശമ്പളം. 
ജൂനിയര്‍ കസ്റ്റമര്‍ ഏജന്‍റ്
യോഗ്യത: അംഗീകൃത ബോര്‍ഡില്‍നിന്നുള്ള പന്ത്രണ്ടാം ക്ളാസ്. കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അടിസ്ഥാന അറിവ് വേണം. 
പ്രവൃത്തിപരിചയം: ഏതെങ്കിലും എയര്‍ലൈന്‍/ എയര്‍ലൈന്‍ ട്രാവല്‍ ഏജന്‍സി/ കാര്‍ഗോ ഹാന്‍ഡ്ലിങ് മേഖലയില്‍ റിസര്‍വേഷന്‍/ടിക്കറ്റിങ്/ കമ്പ്യൂട്ടറൈസ്ഡ് പാസഞ്ചര്‍ ചെക് ഇന്‍ എന്നിവയില്‍ ആറു മാസത്തെ പ്രവൃത്തിപരിചയം. 
ഭാഷാപരിജ്ഞാനം: ഇംഗ്ളീഷില്‍ നല്ല ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം. ഹിന്ദി സംസാരിക്കാന്‍ അറിയുന്നത് അഭികാമ്യം. തുടക്കത്തില്‍ മാസം 14,610  രൂപയാണ് ശമ്പളം. 
പ്രായപരിധി: ഇരു വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ക്കും 30 വയസ്സ്. ഒ.ബി.സിക്ക് 33, എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് 35. 
സ്ക്രീനിങ് വഴിയാണ് തെരഞ്ഞെടുപ്പ്. ഡിസംബര്‍ 16ന് രാവിലെ ഒമ്പതു മുതല്‍ 16 വരെ മുംബൈയിലെ Systems & Training Division, 2nd floor, GSD Complex, Near Sahar Police Station, Airport Gate No5, Sahar, AndheriE-ല്‍ വെച്ചാണ് വാക്-ഇന്‍ ഇന്‍റര്‍വ്യൂ. ഇന്‍റര്‍വ്യൂ സമയത്ത് ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട് എന്നിവ സമര്‍പ്പിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. 
www.airindia.com എന്ന വെബ്സൈറ്റില്‍ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് മൂന്നു മാസത്തിനുള്ളില്‍ എടുത്ത മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 500 രൂപ അപേക്ഷാഫീസ് “AIR INDIA AIR TRANSPORT SERVICES LTD” എന്ന വിലാസത്തില്‍ മുംബൈയില്‍ മാറാവുന്ന തരത്തില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുത്തതും അപേക്ഷക്കൊപ്പം സമര്‍പ്പിക്കണം. സര്‍വിസില്‍നിന്ന് വിരമിച്ചവര്‍ക്കും എസ്.സി/ എസ്.ടി വിഭാഗത്തിനും ഫീസില്ല. വാക്-ഇന്‍ ഇന്‍റര്‍വ്യൂ സമയത്ത് സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും ഹാജരാക്കണം. 
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-15 00:46 GMT