എന്‍.എല്‍.സി ലിമിറ്റഡില്‍  100 ഗ്രാജ്വേറ്റ് എക്സിക്യൂട്ടിവ് ട്രെയ്നി

എന്‍.എല്‍.സി ഇന്ത്യ ലിമിറ്റഡില്‍ ഗ്രാജ്വേറ്റ് എക്സിക്യൂട്ടിവ് ട്രെയ്നി തസ്തികയില്‍ 100 ഒഴിവുകളുണ്ട്. രാജ്യത്തങ്ങോളമിങ്ങോളമുള്ള വിവിധ യൂനിറ്റുകളിലേക്കാണ് നിയമനം.
മെക്കാനിക്കല്‍ -50, ഇലക്ട്രിക്കല്‍ (ഇ.ഇ.ഇ) -15, ഇലക്ട്രിക്കല്‍ (ഇ.സി.ഇ) -അഞ്ച്, സിവില്‍ -10, കണ്‍ട്രോള്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്‍േറഷന്‍ -അഞ്ച്, മൈനിങ് -10, കമ്പ്യൂട്ടര്‍ -അഞ്ച് എന്നിങ്ങനെയാണ് ഒഴിവുകള്‍. ബന്ധപ്പെട്ട വിഭാഗത്തില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത. 
അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഡിസംബര്‍ ഒന്നിന് 30 വയസ്സ് കവിയരുത്. 
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഗേറ്റ് 2017 പരീക്ഷക്ക് ഹാജരാകണം. ഗേറ്റ് സ്കോറിന്‍െറ അടിസ്ഥാനത്തിലായിരിക്കും വിദ്യാര്‍ഥികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുക. ഇന്ത്യയിലെവിടെയും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം. ജനറല്‍, ഒ.ബി.സി വിഭാഗക്കാര്‍ക്ക് 300 രൂപ അപേക്ഷാഫീസുണ്ട്.  
 www.nlcindia.comലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. ജനുവരി ആറു മുതല്‍ അപേക്ഷിക്കാം. അവസാനതീയതി ജനുവരി 31. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍. 
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.