കെല്‍ട്രോണില്‍ എന്‍ജിനീയര്‍,  ടെക്നിക്കല്‍ അസിസ്റ്റന്‍റ്

കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ (കെല്‍ട്രോണ്‍) എന്‍ജിനീയര്‍, ടെക്നിക്കല്‍ അസിസ്റ്റന്‍റ് നിയമനം നടത്തുന്നു. ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനമാണ്. 
പ്രോജക്ട് എന്‍ജിനീയര്‍- സോഫ്റ്റ്വെയര്‍ ഡെവലപ്മെന്‍റ് (5), സോഫ്റ്റ്വെയര്‍ സപോര്‍ട്ട് എന്‍ജിനീയര്‍ (1), സോഫ്റ്റ്വെയര്‍ ടെസ്റ്റ് എന്‍ജിനീയേഴ്സ്/ ടെസ്റ്റേഴ്സ് (3), ഡാറ്റ ബേസ് അഡ്മിനിസ്ട്രേറ്റര്‍ (2), സര്‍വര്‍/ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ (1),  ടെക്നിക്കല്‍ റൈറ്റര്‍/ റിക്രൂട്ട്മെന്‍റ് അനലിസ്റ്റ് (1), വെബ്സൈറ്റ് ഡിസൈനര്‍ (1),  പ്രോജക്ട് അസിസ്റ്റന്‍റ്- സോഫ്റ്റ്വെയര്‍ ഡെവലപ്മെന്‍റ് (7), സര്‍വര്‍/ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ (1), സോഫ്റ്റ്വെയര്‍ സപോര്‍ട്ട് എന്‍ജിനീയര്‍ (2), വെബ്സൈറ്റ് ഡിസൈനര്‍ (1) എന്നിങ്ങനെയാണ് ഒഴിവുകള്‍.  എന്‍ജിനീയര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബി.ഇ/ ബി.ടെക്/ എം.സി.എയാണ് യോഗ്യത. ടെക്നിക്കല്‍ അസിസ്റ്റന്‍റായി അപേക്ഷിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷത്തെ എന്‍ജിനീയറിങ് ഡിപ്ളോമ വേണം. എഴുത്തുപരീക്ഷ, ഗ്രൂപ് ചര്‍ച്ച, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഈ മാസം 31ന് ബംഗളൂരുവില്‍വെച്ച് എഴുത്തുപരീക്ഷയും 2017 ജനുവരി ഏഴിന് സര്‍ട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടക്കും. 
250 രൂപയാണ് അപേക്ഷ ഫീസ്. എസ്.ബി.ഐ ഓണ്‍ലൈന്‍ വഴിയാണ് ഫീസ് അടക്കേണ്ടത്. swg.keltron.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അവസാന തീയതി ഈ മാസം 22. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കാം.
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.