ബിരുദക്കാര്‍ക്കത്തൊം  ലോക്സഭ സെക്രട്ടേറിയറ്റില്‍

കേന്ദ്ര സര്‍ക്കാര്‍ ജോലിയെന്നത് ഏവരുടെയും സ്വപ്നമാണ്. അത് ലോക്സഭ സെക്രട്ടേറിയറ്റിലാണെങ്കില്‍ കൂടുതല്‍ ആകര്‍ഷകമാകും. ബിരുദം യോഗ്യതയായുള്ളവര്‍ക്ക് കേന്ദ്ര ഭരണചക്രത്തിന്‍െറ ഭാഗമായ ലോക്സഭ സെക്രട്ടേറിയറ്റില്‍ ജോലി ലഭിക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം. എക്സിക്യൂട്ടിവ്/ലെജിസ്ളേറ്റിവ്/കമ്മിറ്റി/പ്രോട്ടോകോള്‍ അസിസ്റ്റന്‍റ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 35 ഒഴിവുകളാണുള്ളത്. ബിരുദത്തിന് പുറമെ എ.ഐ.സി.ടി.ഇ അംഗീകരിച്ച കമ്പ്യൂട്ടര്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഉയര്‍ന്ന പ്രായപരിധി 27. 2016 ഡിസംബര്‍ ഒന്ന് അടിസ്ഥാനത്തിലാണ് പ്രായവും വിദ്യാഭ്യാസ യോഗ്യതയും കണക്കാക്കുക. 
പ്രിലിമിനറി, മെയിന്‍ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. ജനറല്‍ നോളജ് ആന്‍ഡ് കറന്‍റ് അഫയേഴ്സ് ഉള്‍പ്പെട്ട പാര്‍ട്ട് എ, ജനറല്‍ ഇംഗ്ളീഷിലെ പാര്‍ട്ട് ബി എന്നിങ്ങനെയാണ് പ്രിലിമിനറി പരീക്ഷ. ഓരോന്നിനും 50 മാര്‍ക്ക് വീതമുള്ള ചോദ്യങ്ങളുണ്ടാകും. 50 മിനിറ്റാണ് സമയം. 
മെയിന്‍ പരീക്ഷക്ക് പാര്‍ട്ട് ഒന്നില്‍ ഇംഗ്ളീഷ് ലേഖനം, കോംപ്രഹന്‍ഷന്‍ ആന്‍ഡ് ഗ്രാമര്‍ എന്നീ ചോദ്യങ്ങളും പാര്‍ട്ട് രണ്ടില്‍ ഇന്ത്യന്‍ ഭരണഘടനയുമാണ് ഉണ്ടാവുക. പാര്‍ട്ട് എയില്‍ 150 ചോദ്യങ്ങളും പാര്‍ട്ട് ബിയില്‍ 100 ചോദ്യങ്ങളുമാണ് ഉണ്ടാവുക. രണ്ടിനും മൂന്ന് മണിക്കൂര്‍ അനുവദിക്കും. 
മതിയായ അപേക്ഷകരുണ്ടെങ്കില്‍ ഡല്‍ഹിക്കു പുറമെ ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലും  പരീക്ഷാകേന്ദ്രങ്ങളുണ്ടായിരിക്കും. 
www.loksabha.nic.in വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഡിസംബര്‍ ഒന്നിന് വൈകീട്ട് അഞ്ചു മണിവരെ അപേക്ഷ സ്വീകരിക്കും. വിവരങ്ങള്‍ വെബ്സൈറ്റില്‍.  
 
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.