നോര്‍ത്തേണ്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡില്‍ 265 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മധ്യപ്രദേശിലെ സിങ്റൗളിയിലായിരിക്കും നിയമനം. ജൂനിയര്‍ ഓവര്‍മാന്‍ (197), മൈനിങ് സിര്‍ദാര്‍ (68) എന്നിങ്ങനെയാണ് ഒഴിവുകള്‍.
ജൂനിയര്‍ ഓവര്‍മാന്‍ -അംഗീകൃത സ്ഥാപനത്തില്‍നിന്ന് മൈനിങ് എന്‍ജിനീയറിങ്ങില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ളോമ, ഓവര്‍മാന്‍ സര്‍ട്ടിഫിക്കറ്റ്, ഗ്യാസ് ടെസ്റ്റിങ് സര്‍ട്ടിഫിക്കറ്റ്, ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ് എന്നിവയുണ്ടായിരിക്കണം.
മൈനിങ് സിര്‍ദാര്‍ -അംഗീകൃത ബോര്‍ഡില്‍നിന്നുള്ള മെട്രിക്കുലേഷന്‍/ തത്തുല്യ സര്‍ട്ടിഫിക്കറ്റ്, മൈനിങ് സിര്‍ദാര്‍ സര്‍ട്ടിഫിക്കറ്റ്, ഗ്യാസ് ടെസ്റ്റിങ് സര്‍ട്ടിഫിക്കറ്റ്, ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ് എന്നിവയുണ്ടായിരിക്കണം.
18നും 35നുമിടയില്‍ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്. എസ്.സി/ എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് 40ഉം ഒ.ബി.സിക്ക് 38മാണ് ഉയര്‍ന്ന പ്രായപരിധി. മാസം 19035 രൂപയാണ് ശമ്പളം.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 100 മാര്‍ക്കിന്‍െറ ഒരു പേപ്പറാണ് ഉണ്ടാവുക. 70 മാര്‍ക്കിന് ടെക്നിക്കല്‍ ചോദ്യങ്ങളും 30 മാര്‍ക്കിന് ജനറല്‍ ചോദ്യങ്ങളുമാണ് ഉണ്ടാവുക. അപേക്ഷാ ഫീസ് ജനറല്‍/ ഒ.ബി.സി വിഭാഗത്തിന് 500 രൂപ. എസ്.സി/ എസ്.ടിക്ക് ഫീസില്ല. നോര്‍ത്തേണ്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡ്, സിങ്ക്റൗളി എന്ന വിലാസത്തില്‍ എസ്.ബി.ഐയില്‍നിന്ന് ഡിമാന്‍റ് ഡ്രാഫ്റ്റ് എടുക്കണം.
www.nclcil.in എന്ന വെബ്സൈറ്റില്‍ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സഹിതം General Manager (PMP & Rectt), Northern Coalfields Ltd., Singrauli (MP) എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി നവംബര്‍ 26. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.