ആര്‍മി എജുക്കേഷന്‍ കോറില്‍ ഹവില്‍ദാര്‍

കരസേനയുടെ എജുക്കേഷന്‍ കോറില്‍ ഹവില്‍ദാര്‍ തസ്തികയിലേക്ക് അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം പിന്നീട് അറിയിക്കും. സയന്‍സ്, ആര്‍ട്സ് വിഭാഗത്തിലാണ് ഒഴിവുകള്‍. 20നും 25നുമിടയില്‍ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്. ഇംഗ്ളീഷിലോ ഹിന്ദിയിലോ പരിജ്ഞാനമുണ്ടായിരിക്കണം. 
ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്കാണ് അവസരം. ഫിസിക്സ്, ബോട്ടണി, കെമിസ്ട്രി, സുവോളജി, മാത്തമാറ്റിക്സ്, ഇലക്ട്രോണിക്സ്, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ബി.എസ്സി/ ബി.എസ്സി(ഐ.ടി)/ബി.സി.എ/ ബി.ഇ/ബി.ടെക്/എം.എസ്സി/ എം.എസ്സി(ഐ.ടി)/ എം.സി.എ/ എം.ടെക് യോഗ്യതയുള്ളവരാണ് അപേക്ഷിക്കേണ്ടത്. 
ഇംഗ്ളീഷ് ലിറ്ററേച്ചര്‍, പൊളിറ്റിക്കല്‍ സയന്‍സ്, ഹിന്ദി ലിറ്ററേച്ചര്‍, ഇകണോമിക്സ്, ഉര്‍ദു, സൈക്കോളജി, ഹിസ്റ്ററി, ജിയോഗ്രഫി, സോഷ്യോളജി, മാത്തമാറ്റിക്സ് എന്നിവയില്‍ ബി.എ/ എം.എയുള്ളവര്‍ക്ക് ആര്‍ട്സ് വിഭാഗത്തിലേക്ക് അപേക്ഷിക്കാം. 
എഴുത്തുപരീക്ഷ, ശാരീരികക്ഷമത പരിശോധന, കായികക്ഷമത പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 2017 ഏപ്രില്‍ 30നാണ് എഴുത്തുപരീക്ഷ. 
പേപ്പര്‍ ഒന്നില്‍ ജനറല്‍ അവയര്‍നെസ്, ഇംഗ്ളീഷ് എന്നിവയില്‍നിന്ന് 50 ഒബ്ജക്റ്റിവ് ടൈപ് ചോദ്യങ്ങളാണ് ഉണ്ടാവുക. സയന്‍സ് വിഭാഗം തെരഞ്ഞെടുക്കുന്നവര്‍ക്ക് പേപ്പര്‍ രണ്ടില്‍ ഫിസിക്സ്, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, ബയോളജി, മാത്തമാറ്റിക്സ് എന്നിവയില്‍നിന്ന് 50 മാര്‍ക്കിന്‍െറ ചോദ്യങ്ങളുണ്ടാവും. ആര്‍ട്സ് വിഭാഗത്തില്‍ ഹിസ്റ്ററി, ജിയോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ്, മാത്തമാറ്റിക്സ് എന്നിവയില്‍നിന്നുള്ള ചോദ്യങ്ങളുണ്ടാകും. വിജയിക്കാന്‍ വേണ്ടത് ഓരോ പേപ്പറിലും 20 മാര്‍ക്ക് വീതമാണ്. നെഗറ്റിവ് മാര്‍ക്കിങ് ഉണ്ടായിരിക്കും. 
എഴുത്തുപരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ടീച്ചിങ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും അഭിമുഖവുമുണ്ടായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം പരിശീലനം നല്‍കും. ബിരുദം/ ബിരുദാനന്തര ബിരുദവും ബി.എഡുമുള്ളവര്‍ക്ക് 5200-20,200 നിരക്കില്‍ ശമ്പളവും 2800 ഗ്രേഡ് പേ, 2000 മിലിട്ടറി സര്‍വിസ് പേ, ഗ്രൂപ് ‘എക്സ്’ പേ 1400 രൂപയും ലഭിക്കും. ഗ്രൂപ് ‘വൈ’ വിഭാഗത്തിലുള്ള ബിരുദം മാത്രമുള്ളവര്‍ക്ക് 5200-20,200 നിരക്കില്‍ ശമ്പളവും 2800 ഗ്രേഡ് പേ, 2000 മിലിട്ടറി സര്‍വിസ് പേയും ലഭിക്കും. www.joinindanarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഈ മാസം 29 വരെ അപേക്ഷിക്കാം. കേരളത്തില്‍നിന്നുള്ള അപേക്ഷകര്‍ക്ക് ബംഗളൂരു ഹെഡ്ക്വാര്‍ട്ടേഴ്സില്‍നിന്നായിരിക്കും റിക്രൂട്ട്മെന്‍റ്. 
 
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.