കായികതാരങ്ങള്‍ക്ക് അസിസ്റ്റന്‍റ് കോച്ചാവാം

കായികതാരങ്ങളെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ പരിശീലക/ പരിശീലകനാകാന്‍ ക്ഷണിക്കുന്നു. 170 ഒഴിവുകളാണ് ഉള്ളത്. ആര്‍ച്ചറി (12), അത്ലറ്റിക്സ് (15), ബാഡ്മിന്‍റണ്‍ (10), സൈക്ളിങ് (10), ബോക്സിങ് (18), ഫുട്ബാള്‍ (20), ഹോക്കി (10), ജൂഡോ (6), ഖോഖോ/ കബഡി (4), സ്വിമ്മിങ് (10), വോളിബാള്‍ (8), വാട്ടര്‍ സ്പോര്‍ട്സ് (12), റസലിങ് (15), വെയ്റ്റ് ലിഫ്റ്റിങ് (10) എന്നിങ്ങനെയാണ് ഒഴിവുകള്‍. 
സായ്/ എന്‍.എസ്-എന്‍.ഐ.എസ്/ അംഗീകൃത ഇന്ത്യന്‍/ വിദേശ സര്‍വകലാശാലകളില്‍നിന്ന് കോച്ചിങ്ങില്‍ ഡിപ്ളോമ/ ഏഷ്യന്‍ ഗെയിംസ്/ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തവര്‍ക്കും ഒളിമ്പിക്സില്‍ പങ്കെടുത്തവര്‍ക്കുമാണ് അവസരം. 
പ്രായം 2016 ഡിസംബര്‍ ഒന്ന് അടിസ്ഥാനത്തില്‍ 21നും 30നുമിടയില്‍. 
ഓണ്‍ലൈന്‍ ടെസ്റ്റ്/ ശാരീരികക്ഷമത പരിശോധന, സ്കില്‍ ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ബംഗളൂരു, ഗുവാഹതി എന്നിവിടങ്ങളിലായിരിക്കും ഓണ്‍ലൈന്‍ ടെസ്റ്റ് നടത്തുക. തെരഞ്ഞെടുപ്പ് ഡിസംബര്‍ 31നുള്ളില്‍ പൂര്‍ത്തിയാക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇന്ത്യയില്‍ എവിടെയും നിയമിക്കപ്പെടാം. അസിസ്റ്റന്‍റ് കോച്ച് തസ്തികയില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് കോച്ച്, സീനിയര്‍ കോച്ച്, ചീഫ് കോച്ച് എന്നീ തസ്തികകളിലേക്ക് പ്രമോഷന്‍ ലഭിക്കും. 569 രൂപയാണ് അപേക്ഷ ഫീസ്. എസ്.ബി.ഐ ചെലാന്‍ വഴി ഫീസ് അടക്കാം. എസ്.സി/എസ്.ടി/വിമുക്ത ഭടന്മാര്‍, സ്ത്രീകള്‍ ഫീസില്ല. 
sportsauthorityofindia.nic.in എന്ന വെബ്സൈറ്റ് വഴി ഈ മാസം 10 മുതല്‍ ഡിസംബര്‍ ഒന്ന് വൈകുന്നേരം ആറ് വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. 
 
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.