46 ഒഴിവുകളിലേക്ക് സി–ഡിറ്റ് നിയമനം

സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് ഓഫ് ഇമേജിങ് ടെക്നോളജി 46 തസ്തികകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നു. ഹൈകോടതി, ജില്ല കോടതികള്‍ എന്നിവയിലേക്കുള്ള നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 
സീനിയര്‍ സിസ്റ്റം ഓഫിസര്‍ -ഹൈകോടതി (1), സിസ്റ്റം ഓഫിസര്‍-ഹൈകോടതി ആന്‍ഡ് ജില്ല കോടതി (15), സിസ്റ്റം അസിസ്റ്റന്‍റ് -ഹൈകോടതി ആന്‍ഡ് ജില്ല കോടതി (30) എന്നിങ്ങനെയാണ് ഒഴിവുകള്‍. 
സീനിയര്‍ സിസ്റ്റം ഓഫിസര്‍- എം.ഇ/ എം.ടെക്/ ബി.ഇ/ ബി.ടെക്/ എം.സി.എ കമ്പ്യൂട്ടര്‍ സയന്‍സ്/ എന്‍ജിനീയറിങ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ ബി.ടെക് യോഗ്യതയുള്ളവര്‍ക്ക് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. 
സിസ്റ്റം ഓഫിസര്‍- ബി.ഇ/ ബി.ടെക്/ എം.സി.എ കമ്പ്യൂട്ടര്‍ സയന്‍സ്/ എന്‍ജിനീയറിങ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, 60 ശതമാനം മാര്‍ക്കോടെ ഫിസിക്സ്, മാത്സ്, സ്റ്റാറ്റിസ്റ്റിക്സ് ബിരുദാനന്തര ബിരുദം/ കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡിപ്ളോമ അല്ളെങ്കില്‍ ബി.എസ്സി (കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി)/ ബി.സി.എ/ ഫിസിക്സ്, മാത്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഓപറേഷന്‍സ് റിസര്‍ച് ബി.എസ്സി/ കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ അപ്ളിക്കേഷന്‍ ഡിപ്ളോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും. 
സിസ്റ്റം അസിസ്റ്റന്‍റ് -കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ഡിപ്ളോമ.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്‍ക്കാലിക നിയമനമാണ്. www.cdit.org വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം Registrar, C-DIT, Chithranjali Hills, Thiruvallam.P O,Thiruvananthapuram, Kerala  695 027 എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി ഈ മാസം 10. വിശദവിവരം വെബ്സൈറ്റില്‍. 
 
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.