റിസര്‍വ് ബാങ്കില്‍ അസിസ്റ്റന്‍റ്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 610 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്‍റ് തസ്തികയിലാണ് നിയമനം. അഹ്മദാബാദ് (30), ബംഗളൂരു(35), ഭോപാല്‍ (40), ഭുവനേശ്വര്‍(20), ചണ്ഡിഗഢ് (38), ചെന്നൈ (25), ഗുവാഹതി (27), ഹൈദരാബാദ് (31), ജയ്പുര്‍ (20), ജമ്മു (10), കാണ്‍പുര്‍ ആന്‍ഡ് ലഖ്നൗ (52), കൊല്‍ക്കത്ത (35), മുംബൈ (150), നാഗ്പുര്‍ (20), ന്യൂഡല്‍ഹി (25), പട്ന (22), തിരുവനന്തപുരം ആന്‍ഡ് കൊച്ചി (30) എന്നിങ്ങനെയാണ് ഒഴിവുകള്‍. 
ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. വേഡ് പ്രോസസിങ് അറിഞ്ഞിരിക്കണം. ജനറല്‍/ ഒ.ബി.സി വിഭാഗത്തിലുള്ളവര്‍ക്ക് 50 ശതമാനം മാര്‍ക്ക് വേണം. എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാര്‍ക്ക് പാസ്മാര്‍ക്ക് മതി.
 പ്രിലിമിനറി, മെയിന്‍ പരീക്ഷ, അഭിമുഖം എന്നിവ വഴിയാണ് തെരഞ്ഞെടുപ്പ്. ഡിസംബര്‍ 23, 24 തീയതികളിലാണ് പ്രിലിമിനറി പരീക്ഷ. മെയിന്‍ പരീക്ഷ 2017 ജനുവരിയില്‍ നടക്കും. 
പ്രിലിമിനറി പരീക്ഷക്ക് ഇംഗ്ളീഷ് ലാംഗ്വേജ്, ന്യൂമറിക്കല്‍ എബിലിറ്റി, റീസണിങ് എബിലിറ്റി എന്നീ വിഭാഗത്തില്‍നിന്നാണ് ചോദ്യങ്ങളുണ്ടാവുക. 100 മാര്‍ക്കിന്‍െറ ചോദ്യങ്ങള്‍ക്ക് ഒരു മണിക്കൂര്‍ സമയമാണ് അനുവദിക്കുക. 
മെയിന്‍ പരീക്ഷക്ക് റീസണിങ്, ഇംഗ്ളീഷ് ലാംഗ്വേജ്, ന്യൂമറിക്കല്‍ എബിലിറ്റി, ജനറല്‍ അവയര്‍നസ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നീ വിഭാഗത്തില്‍നിന്നുള്ള ചോദ്യങ്ങളുണ്ടാവും. 200 മാര്‍ക്കിന്‍െറ ചോദ്യങ്ങള്‍ക്ക് രണ്ടു മണിക്കൂര്‍ അനുവദിക്കും. ഇന്‍റര്‍വ്യൂവിന് 35 മാര്‍ക്കാണ് ഉള്ളത്. 
അപേക്ഷ ഫീസ്: ജനറല്‍/ ഒ.ബി.സി വിഭാഗത്തിന് 450 രൂപ, എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാര്‍ക്ക് 50 രൂപ. ഇന്‍റര്‍നെറ്റ് ബാങ്കിങ് വഴിയോ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് വഴിയോ ഫീസ് അടക്കാം. 
www.rbi.org.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അവസാന തീയതി ഈ മാസം 28. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. 
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.