ബിരുദക്കാര്‍ക്ക് ഐ.ഡി.ബി.ഐ ബാങ്കില്‍ എക്സിക്യൂട്ടിവാകാം

ഐ.ഡി.ബി.ഐ ബാങ്കിന്‍െറ വിവിധ ബ്രാഞ്ചുകളിലും ഓഫിസുകളിലുമായി എക്സിക്യൂട്ടിവ് തസ്തികയിലെ 500 ഒഴിവുകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 
മൂന്നു വര്‍ഷത്തെ കരാര്‍ സേവനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒരു തെരഞ്ഞെടുപ്പു പ്രക്രിയയിലൂടെ അസിസ്റ്റന്‍റ് മാനേജര്‍ (ഗ്രേഡ് എ) തസ്തികയിലേക്ക് നിയമനം ലഭിക്കാന്‍ അവസരമുണ്ട്. 
എസ്.സി വിഭാഗക്കാര്‍ക്ക് 85 ഒഴിവും എസ്.ടി വിഭാഗക്കാര്‍ക്ക് 40 ഒഴിവും ഒ.ബി.സി വിഭാഗക്കാര്‍ക്ക് 130 ഒഴിവും സംവരണം ചെയ്തിട്ടുണ്ട്. 2016 ഒക്ടോബര്‍ ഒന്നിന് 20നും 25നും ഇടയിലായിരിക്കണം പ്രായം. സംവരണവിഭാഗക്കാര്‍ക്ക് വയസ്സിളവുണ്ട്. 
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ നേടിയ ബിരുദം. 
എഴുത്തുപരീക്ഷ, ഓണ്‍ലൈന്‍ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 
അപേക്ഷാഫീസ്: എസ്.സി, എസ്.ടി, ശാരീരികവെല്ലുവിളികള്‍ നേരിടുന്ന വിഭാഗക്കാര്‍ക്ക് 150 രൂപയും മറ്റു വിഭാഗക്കാര്‍ക്ക് 700 രൂപയുമാണ് അപേക്ഷാഫീസ്. ഓണ്‍ലൈനായി ഫീസടക്കാം. 
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് www.idbi.comല്‍ CAREERSല്‍ Recruitment of Executives എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. അവസാനതീയതി നവംബര്‍ 30. എസ്.സി, എസ്.ടി, ഒ.ബി.സി ഉദ്യോഗാര്‍ഥികള്‍ക്ക് ഡിസംബര്‍ 26 മുതല്‍ 31 വരെ പ്രീ എക്സാമിനേഷന്‍ ട്രെയ്നിങ് ഉണ്ടായിരിക്കും. 
ജനുവരി ആറിനായിരിക്കും ഓണ്‍ലൈന്‍ പരീക്ഷ. ഓണ്‍ലൈന്‍ ടെസ്റ്റിന് കൊച്ചിയും തിരുവനന്തപുരവും കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങളാണ്. ഇതേ കേന്ദ്രങ്ങളില്‍ത്തന്നെയായിരിക്കും പ്രീ എക്സാമിനേഷന്‍ ട്രെയ്നിങ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് കാണുക.
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.