മദ്രാസ് ഐ.ഐ.ടിയില്‍ സയന്‍റിസ്റ്റ്, പ്രോജക്ട് ഓഫിസര്‍

മദ്രാസ് ഐ.ഐ.ടിയില്‍ സെന്‍റര്‍ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ കണ്‍സള്‍ട്ടന്‍സി ആന്‍ഡ് സ്പോണ്‍സേഡ് റിസര്‍ച്ചില്‍ സീനിയര്‍ സയന്‍റിസ്റ്റ്, പ്രോജക്ട് ഓഫിസര്‍, പ്രോജക്ട് അസോസിയേറ്റ്, പ്രോജക്ട് ടെക്നീഷ്യന്‍ എന്നീ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. തമിഴ്നാട്, കേരളം, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് അപേക്ഷിക്കേണ്ടത്. ഓഷ്യന്‍ എന്‍ജിനീയറിങ് വകുപ്പിലാണ് നിയമനം. 
സീനിയര്‍ സയന്‍റിസ്റ്റ് (1)- സിവില്‍/ കോസ്റ്റല്‍/ ഓഷ്യന്‍ എന്‍ജിനീയറിങ്/ ഓഷ്യനോഗ്രഫി എന്നിവയില്‍ പിഎച്ച്.ഡി, തീരദേശ നിരീക്ഷണത്തില്‍ രണ്ടു  വര്‍ഷത്തെ പരിചയം അഭികാമ്യം. ശമ്പളം: 27,500 -60,000.
പ്രോജക്ട് ഓഫിസര്‍ (1)- സിവില്‍/ ഓഷ്യന്‍ എന്‍ജിനീയറിങ് / ബന്ധപ്പെട്ട വിഷയങ്ങളില്‍ എം.ടെക്/ എം.ഇ/ സിവില്‍/ ഓഷ്യന്‍ എന്‍ജിനീയറിങ് / ബന്ധപ്പെട്ട വിഷയങ്ങളില്‍ ബി.ടെക്/ ബി.ഇയും കോസ്റ്റല്‍ ഫീല്‍ഡ് മോണിറ്ററിങ്ങില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവും. ശമ്പളം: 22,00-40,000.
പ്രോജക്ട് അസോസിയേറ്റ് (3)- സിവില്‍/ കോസ്റ്റല്‍/ ഓഷ്യന്‍ എന്‍ജിനീയറിങ്/ ഫിസിക്കല്‍ ഓഷ്യനോഗ്രഫി ബി.ടെക്/ ബി.ഇ, കോസ്റ്റല്‍ ഫീല്‍ഡ് മോണിറ്ററിങ്ങില്‍ മുന്‍പരിചയം അഭികാമ്യം. ശമ്പളം: 16,500-35,000.
പ്രോജക്ട് ടെക്നീഷ്യന്‍ (3)- സിവില്‍/ കോസ്റ്റല്‍/ ഓഷ്യന്‍ എന്‍ജിനീയറിങ്/ ഫിസിക്കല്‍ ഓഷ്യനോഗ്രഫി ഡിപ്ളോമ. ശമ്പളം: 9,000-30,000.
പ്രോജക്ട് അസിസ്റ്റന്‍റ് (2)- സയന്‍സ്, ആര്‍ട്സ് വിഷയങ്ങളില്‍ ബിരുദവും പ്രവൃത്തി പരിചയവും, കമ്പ്യൂട്ടര്‍ പരിജ്ഞാനം വേണം. ശമ്പളം: 9,000-30,000.
പ്രോജക്ട് അസിസ്റ്റന്‍റ് (2)- പത്താം ക്ളാസും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും, ഫീല്‍ഡ് മോണിറ്റിങ്, സര്‍വേ എന്നിവയില്‍ പരിചയം. ശമ്പളം: 8,000-15,000.പ്രോജക്ടുമായി  ബന്ധപ്പെട്ട തസ്തികകളില്‍ 28 വയസ്സാണ് പ്രായപരിധി. എസ്.സി/ എസ്.ടിക്ക് 30. മറ്റു തസ്തികകളില്‍ 27, എസ്.സി/ എസ്.ടി 29. അപേക്ഷകര്‍ ബയോഡാറ്റ, പ്രായം, യോഗ്യത, ജാതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷിക്കണം. വിലാസം: Dr. Sundar V, Project Coordinator, Department of Ocean Engineering, Indian Institute Of Technology Madras, Chennai -600 036.(Or) E-mail:  vsundar@iitm.ac.in. അവസാന തീയതി ഈ മാസം 30. 
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.