സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വെല്‍ത്ത് മാനേജ്മെന്‍റ് സെക്ടറില്‍ 103 സ്പെഷലിസ്റ്റ് ഓഫിസര്‍മാരെ നിയമിക്കുന്നു. അക്യുസേഷന്‍ റിലേഷന്‍ഷിപ് മാനേജര്‍ (34), റിലേഷന്‍ഷിപ് മാനേജര്‍ (55), റിലേഷന്‍ഷിപ് മാനേജര്‍-ടീം ലീഡ് (1), സോണല്‍ ഹെഡ്/സീനിയര്‍ ആര്‍.എം സെയില്‍സ്-കോര്‍പറേറ്റ് ആന്‍ഡ് എസ്.എം.ഇ (1), സോണല്‍ ഹെഡ് സീനിയര്‍ ആര്‍.എം സെയില്‍സ് (റീട്ടെയില്‍ എച്ച്.എന്‍.ഐ (2), കമ്പെയ്ലന്‍സ് ഓഫിസര്‍ (1), ഇന്‍വെസ്റ്റ്മെന്‍റ് കൗണ്‍സിലര്‍ (9) എന്നിങ്ങനെയാണ് ഒഴിവുകള്‍. ബംഗളൂരു, ഡല്‍ഹി, പുണെ, ചെന്നൈ, അഹ്മദാബാദ്, ഭോപാല്‍, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും നിയമനം. കരാറടിസ്ഥാനത്തിലാണ് നിയമനം.
അക്യുസേഷന്‍ റിലേഷന്‍ഷിപ് മാനേജര്‍- അംഗീകൃത സര്‍വകലാശാല ബിരുദം, വെല്‍ത്ത് മാനേജ്മെന്‍റില്‍ റിലേഷന്‍ഷിപ് മാനേജറായി രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം, പ്രായപരിധി-22നും 35നുമിടയില്‍.
റിലേഷന്‍ഷിപ് മാനേജര്‍- അംഗീകൃത സര്‍വകലാശാല ബിരുദം, വെല്‍ത്ത് മാനേജ്മെന്‍റില്‍ റിലേഷന്‍ഷിപ് മാനേജറായി മൂന്നുവര്‍ഷം പ്രവൃത്തി പരിചയം, പ്രായപരിധി- 23നും 35നുമിടയില്‍.
റിലേഷന്‍ഷിപ് മാനേജര്‍-ടീം ലീഡ്-അംഗീകൃത സര്‍വകലാശാല ബിരുദം, വെല്‍ത്ത് മാനേജ്മെന്‍റില്‍ റിലേഷന്‍ഷിപ് മാനേജറായി നാലുവര്‍ഷത്തെ പ്രവൃത്തി പരിചയം. ടീം ലീഡറായി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന, പ്രായപരിധി 25നും 40നുമിടയില്‍.
സോണല്‍ ഹെഡ്/സീനിയര്‍ ആര്‍.എം സെയില്‍സ് (കോര്‍പറേറ്റ് ആന്‍ഡ് എസ്.എം.ഇ)- ബിരുദം, വെല്‍ത്ത് മാനേജ്മെന്‍റില്‍ മാനേജിങ് സെയില്‍സായി പത്തുവര്‍ഷത്തെ പരിചയം/കോര്‍പറേറ്റ് ബാങ്കിങ്/ഇന്‍വെസ്റ്റ്മെന്‍റ്സ് ഇന്‍ ഫിനാന്‍ഷ്യല്‍ സര്‍വിസ് ഇന്‍ഡസ്ട്രിയില്‍ അഞ്ചുവര്‍ഷത്തെ പരിചയം, പ്രായപരിധി-30നും 50നുമിടയില്‍.
സോണല്‍ ഹെഡ്/സീനിയര്‍ ആര്‍.എം-സെയില്‍സ്-ബിരുദം, വെല്‍ത്ത് മാനേജ്മെന്‍റ് വിഭാഗത്തില്‍ സെയില്‍സ് മാനേജ്മെന്‍റായി 10 വര്‍ഷത്തെ പരിചയം/റീട്ടെയില്‍ ബാങ്കിങ്/ഫിനാന്‍ഷ്യല്‍ ഇന്‍ഡസ്ട്രിയില്‍ ഇന്‍വെസ്റ്റ്മെന്‍റ് മേഖലയിലോ അഞ്ചുവര്‍ഷത്തെ പരിചയം, പ്രായപരിധി-30നും 50നുമിടയില്‍.
കമ്പെയ്ലന്‍സ് ഓഫിസര്‍- ബിരുദം, വെല്‍ത്ത് മാനേജ്മെന്‍റില്‍ അഞ്ചുവര്‍ഷവും കമ്പെയ്ലന്‍സ് ഇന്‍ വെല്‍ത്ത് മാനേജ്മെന്‍റില്‍ മൂന്നുവര്‍ഷവും പ്രവൃത്തി പരിചയം, പ്രായപരിധി 24നും 40നുമിടയില്‍.
ഇന്‍വെസ്റ്റ്മെന്‍റ് കൗണ്‍സിലര്‍- ബിരുദം, സമാനമേഖലയില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം, പ്രായപരിധി-23നും 25നുമിടയില്‍. അഭിമുഖത്തിന്‍െറ അടിസ്്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ്-ജനറല്‍/ ഒ.ബി.സി വിഭാഗത്തിന് 600 രൂപ. എസ്.സി/എസ്.ടി/ ഭിന്നശേഷിക്കാര്‍ക്ക് 100 രൂപ, ഇന്‍റര്‍നെറ്റ് ബാങ്കിങ്/ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫീസടക്കാം. www.sbi.co.in എന്ന വെബ്സൈറ്റ് വഴി ഡിസംബര്‍ 12 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പകര്‍പ്പ്, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ “State Bank of India, Central Recruitment & Promotion Department, Corporate Centre, 3rd Floor, Atlanta Building, Nariman Point, Mumbai 400021” എന്ന വിലാസത്തില്‍ അയക്കണം. പകര്‍പ്പ് ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 16. വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.