ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്‍റില്‍ 50 ഒഴിവ്

കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്‍റ് ലിമിറ്റഡില്‍ 50 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 
അറ്റന്‍ഡന്‍റ് 2 ട്രെയ്നി
വി.എച്ച്.എസ്.സി ട്രേഡ് 20 ഒഴിവ്. 60 ശതമാനം മാര്‍ക്കോടെ അഗ്രോ മെഷിനറി ആന്‍ഡ് പവര്‍ എന്‍ജിനീയറിങ്, ഓട്ടോമൊബൈല്‍ ടെക്നോളജി, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ് ട്രേഡില്‍ വി.എച്ച്.എസ്.സി. 
ഫയര്‍മാന്‍: 4 ഒഴിവ്, എസ്.എസ്.എല്‍.സി, ഫയര്‍ ഫൈറ്റിങ്ങില്‍ സ്റ്റേറ്റ് ഫയര്‍ഫോഴ്സില്‍നിന്നോ ഏതെങ്കിലും ഗവ. അംഗീകൃത സ്ഥാപനത്തില്‍നിന്നോ ആറു മാസത്തെ പരിശീലനം. ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ് ആവശ്യമാണ്. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. 
ശാരീരിക യോഗ്യത: ഉയരം 165 സെ.മീ, നെഞ്ചളവ് 81.5 സെ.മീ, വികസിപ്പിക്കുമ്പോള്‍ 85 സെ.മീ, തൂക്കം: 50 കി.ഗ്രാം. 
പ്രായപരിധി: 2016 സെപ്റ്റംബര്‍ 30 അടിസ്ഥാനത്തില്‍ 18നും 25നുമിടയില്‍. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 18 മാസം നീളുന്ന പരിശീലനമാണ്  നല്‍കുക. 8000 രൂപ മാസത്തില്‍ സ്റ്റൈപന്‍ഡ് ലഭിക്കും. 
അറ്റന്‍ഡന്‍റ്-1 ട്രെയ്നി (26)
ഐ.ടി.ഐ (ഫിറ്റര്‍-13), ഇലക്ട്രീഷ്യന്‍ (5), ഇന്‍സ്ട്രുമെന്‍റ് മെക്കാനിക് (3), ബോയ്ലര്‍ അറ്റന്‍ഡന്‍റ് (5). 
ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, ഇന്‍സ്ട്രുമെന്‍റ് മെക്കാനിക്: പത്താം ക്ളാസും ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, ഇന്‍സ്ട്രുമെന്‍റ് മെക്കാനിക് ട്രേഡില്‍ നാഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും. 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. നാഷനല്‍ അപ്രന്‍റിസ്ഷിപ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. 
ബോയ്ലര്‍ അറ്റന്‍ഡന്‍റ്: 60 ശതമാനം മാര്‍ക്കോടെ പത്താം ക്ളാസും ഫിറ്റര്‍ ട്രേഡില്‍ നാഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും. ബോയ്ലര്‍ അറ്റന്‍ഡന്‍റ് നാഷനല്‍ അപ്രന്‍റിസ്ഷിപ് സര്‍ട്ടിഫിക്കറ്റ് വേണം. 
പ്രായപരിധി: 2016 സെപ്റ്റംബര്‍ 30 അടിസ്ഥാനത്തില്‍ 18-25. പരിശീലനം 18 മാസം. 10,000 രൂപ സ്റ്റൈപന്‍ഡ് ലഭിക്കും. 
www.hnlonline.com എന്ന വെബ്സൈറ്റില്‍ ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സഹിതം ഡി.ജി.എം (പ്രോജക്ട്സ് ആന്‍ഡ് എച്ച്.ആര്‍, ഇ.എസ്), ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്‍റ് ലിമിറ്റഡ്, ന്യൂസ്പ്രിന്‍റ് നഗര്‍ (പി.ഒ), കോട്ടയം-686616 എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി ഈ മാസം 31. വിശദവിവരം വെബ്സൈറ്റില്‍. 
 
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.