ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡില്‍ 153 ഒഴിവ്

ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡിന്‍െറ കൊല്‍ക്കത്ത യൂനിറ്റില്‍ മാനേജ്മെന്‍റ് ട്രെയ്നി, സ്പെഷലിസ്റ്റ് തസ്തികകളിലായി 153 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 
മൈനിങ്(9), ജിയോളജി(6), സര്‍വേ(5), കോണ്‍സന്‍ട്രേറ്റര്‍(5), മെറ്റലര്‍ജി(12), കെമികല്‍(7), ഇലക്ട്രികല്‍(18), മെക്കാനിക്കല്‍(17), സിവില്‍(8), ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്(1), സിസ്റ്റംസ്(3), റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ്(7), മെഡിക്കല്‍ ഹെല്‍ത്ത് സര്‍വിസ്(10), ഫിനാന്‍സ് (13), ഹ്യൂമന്‍ റിസോഴ്സ്(7), ലോ(3), കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി(2), മെറ്റീരിയല്‍സ് ആന്‍ഡ് കോണ്‍ട്രാക്റ്റ്(10), സേഫ്റ്റി(3), എന്‍വയണ്‍മെന്‍റ് മാനേജ്മെന്‍റ്(4) എന്നിങ്ങനെയാണ് ഒഴിവുകള്‍. മൈനിങ്: മൈനിങ് എന്‍ജിനീയറിങ് ബിരുദം, ജിയോളജി: ജിയോളജിയില്‍ ബിരുദാനന്തര ബിരുദം, സര്‍വേ:മൈനിങ്/സിവില്‍ എന്‍ജിനീയറിങ് ബിരുദം. കോണ്‍സന്‍ട്രേറ്റര്‍-ഓര്‍ ഡ്രസിങ് എന്‍ജിനീയറിങ്: ടെക്നോളജി ബിരുദം, മെറ്റലര്‍ജി/ കെമിക്കല്‍: മെറ്റലര്‍ജി/ മെറ്റീരിയല്‍ സയന്‍സ്/ കെമിക്കല്‍/ സെറാമിക് ബിരുദം, ഇലക്ട്രിക്കല്‍: ഇലക്ട്രിക്കല്‍/ ഇന്‍സ്ട്രുമെന്‍േറഷന്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ ബി.ഇ, മെകാനിക്കല്‍:മെക്കാനിക്കല്‍ എന്‍ജിനീയറിങ്/ മൈനിങ് മെഷീനറി ബിരുദം, സിവില്‍: സിവില്‍ എന്‍ജിനീയറിങ്/ ആര്‍ക്കിടെക്ചര്‍ ബിരുദം, ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്: ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ് ബി.ഇ/ബി.ടെക്/ ബിരുദവും ഓപറേഷന്‍സ് റിസര്‍ച്ചില്‍ ഡിപ്ളോമയും, സിസ്്റ്റംസ്: മാത്സ്/ സ്റ്റാറ്റിസ്്റ്റിക്സ് ബിരുദം/ ഐ.ടി/ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് ബിരുദം/ എം.ബി.എ/ എം.സി.എ, റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ്: എന്‍ജിനീയറിങ്/ ടെക്നോളജി ബിരുദം/സയന്‍സില്‍ ബിരുദാനന്തര ബിരുദം, മെഡിക്കല്‍ ഹെല്‍ത്ത് സര്‍വിസ്: എം.ബി.ബി.എസും പി.ജി ഡിപ്ളോമയും, ഫിനാന്‍സ്: സി.എ, ഹ്യൂമന്‍ റിസോഴ്സ്: ബിരുദവും പേഴ്സനല്‍ മാനേജ്മെന്‍റില്‍ എം.ബി.എയും, ലോ: നിയമ ബിരുദം, കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി:  ബിരുദം/റൂറല്‍ മാനേജ്മെന്‍റ്/ റൂറല്‍ ആന്‍ഡ് ട്രൈബല്‍ ഡെവലപ്മെന്‍റ് ബിരുദാനന്തര ബിരുദം, മെറ്റീരിയല്‍സ് ആന്‍ഡ് കോണ്‍ട്രാക്റ്റ്സ്: ബിരുദം/ മെറ്റീരിയല്‍സ് മാനേജ്മെന്‍റ് ഡിപ്ളോമ/ എം.ബി.എ, മാര്‍ക്കറ്റിങ്: ബിരുദം/മാര്‍ക്കറ്റിങ് മാനേജ്മെന്‍റ് എം.ബി.എ, സേഫ്റ്റി: എന്‍ജിനീയറിങ്/ ടെക്നോളജി ബിരുദം/ സേഫ്റ്റി എന്‍ജിനീയറിങ് മാനേജ്മെന്‍റ് എം.ബി.എ/ ഡിപ്ളോമ, എന്‍വയണ്‍മെന്‍റ് മാനേജ്മെന്‍റ്: ബിരുദം/ എന്‍വയണ്‍മെന്‍റ് മാനേജ്മെന്‍റില്‍ ബിരുദാനന്തര ബിരുദം/ഡിപ്ളോമ എന്നിങ്ങനെയാണ് യോഗ്യതകള്‍. വിശദവിവരങ്ങള്‍ക്ക് www.hindustancopper.com വെബ്സൈറ്റ് സന്ദര്‍ശിക്കുക. 
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ജനറല്‍/ ഒ.ബി.സിക്ക് 1000 രൂപയാണ് ഫീസ്, എസ്.സി/ എസ്.ടി 500, ഇന്‍റര്‍നെറ്റ് ബാങ്കിങ് വഴി ഫീസ് അടക്കാം. www.hindustancopper.com വെബ്സൈറ്റ് വഴി നവംബര്‍ ഒന്ന് മുതല്‍ 30 വരെ അപേക്ഷിക്കാം.
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.