വ്യോമസേന എയര്‍മാന്‍ ഗ്രൂപ് വൈ (നോണ്‍ ടെക്നിക്കല്‍) സെക്യൂരിറ്റി ട്രേഡിലേക്ക് റിക്രൂട്ട്മെന്‍റ് റാലിയിലൂടെ നിയമനം നടത്തുന്നു. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലുള്ളവര്‍ക്ക് റാലിയില്‍ പങ്കെടുക്കാം. അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് പങ്കെടുക്കാനാകുക. നവംബര്‍ 21 മുതല്‍ 24 വരെയാണ് റാലി നടക്കുക. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് റാലി.
എറണാകുളം, തൃശൂര്‍, ആലപ്പുഴ, കൊല്ലം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലക്കാര്‍ക്കും ലക്ഷദ്വീപുകാര്‍ക്കും നവംബര്‍ 21, 22 തീയതികളിലും തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട്, മലപ്പുറം, വയനാട് ജില്ലക്കാര്‍ക്കും ലക്ഷദ്വീപുകാര്‍ക്കും മാഹി ജില്ലക്കാര്‍ക്കും 23, 24 തീയതികളിലുമാണ് പരീക്ഷകള്‍ നടക്കുക. താല്‍പര്യമുള്ളവര്‍ രാവിലെ അഞ്ചിന് എത്തിച്ചേരണം.
യോഗ്യത: 50 ശതമാനം മാര്‍ക്കോടെ പ്ളസ്ടു/തത്തുല്യം. ഇംഗ്ളീഷിനും 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. 1997 ജനുവരി എട്ടിനും 2000 ജൂണ്‍ 28നും ഇടയില്‍ ജനിച്ചവരായിരിക്കണം. 18 വയസ്സില്‍ താളെയുള്ളവര്‍ റാലിയില്‍ പങ്കെടുക്കാന്‍ രക്ഷിതാവിന്‍െറ അനുമതിപത്രം കൊണ്ടുവരണം. അനുമതിപത്രത്തിന്‍െറ മാതൃക http://indianairforce.nic.in/ല്‍ പ്രോസ്പെക്ടസിനൊപ്പം ലഭ്യമാണ്. അപേക്ഷകര്‍ക്ക് കായികക്ഷമതയും അനിവാര്യം.
കായികക്ഷമതാ പരീക്ഷ, വൈദ്യപരീക്ഷ, എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ട്രെയ്നിങ്: 20 വര്‍ഷത്തേക്കാണ് ആദ്യനിയമനം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കര്‍ണാടകയിലെ ബെളഗാവിയില്‍ ബേസിക് ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോയന്‍റ് ബേസിക് ഫേസ് ട്രെയ്നിങ്ങുണ്ടാകും. ട്രെയ്നിങ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓരോരുത്തരും തെരഞ്ഞെടുക്കപ്പെട്ട ട്രേഡില്‍ നിയമനം ലഭിക്കും. പരിശീലനകാലയളവില്‍ പ്രതിമാസം 11,400 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://indianairforce.nic.in കാണുക. സംശയങ്ങള്‍ക്ക് 0484 2427010 എന്ന നമ്പറിലോ co.14asckr@gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.