കോസ്്റ്റ് ഗാര്‍ഡില്‍ നാവിക്

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നാവിക് തസ്തികയിലേക്ക് (ഡൊമസ്്റ്റിക് ബ്രാഞ്ച് (കുക്ക്, സ്റ്റുവാര്‍ഡ്) അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്‍ക്ക് മാത്രമാണ് അവസരം. 
പത്താം ക്ളാസാണ് യോഗ്യത. നാഷനല്‍ ലെവല്‍ സ്പോര്‍ട്സ് മത്സരങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിച്ചവര്‍ക്ക് അഞ്ച് ശതമാനം സംവരണം ഉണ്ട്. 
5200-20200 രൂപയും 1900 ഗ്രേഡ് പേയും അടങ്ങുന്നതാണ് ശമ്പളം. 
18നും 22നുമിടയില്‍ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്. 2017 ഏപ്രില്‍ ഒന്ന് അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുക. 1995 ഏപ്രില്‍ ഒന്നിനും 1999 മാര്‍ച്ച് 31നുമിടയില്‍ ജനിച്ചവരായിരിക്കണം. 
ഒ.ബി.സിക്ക് മൂന്നുവര്‍ഷവും എസ്.സി/ എസ്.ടിക്ക് അഞ്ച് വര്‍ഷവും പ്രായപരിധി ഇളവ് ലഭിക്കും. 
എഴുത്തുപരീക്ഷ, കായികക്ഷമത പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഡിസംബര്‍ മാസത്തിലാണ് എഴുത്തുപരീക്ഷയുണ്ടാവുക. കേരളത്തില്‍നിന്നുള്ളവര്‍ക്ക് മുംബൈയിലായിരിക്കും പരീക്ഷ. ചോദ്യങ്ങള്‍ ഒബ്ജക്ടീവ് ടൈപ്പായിരിക്കും. 
ഏഴുമിനിറ്റിനുള്ളില്‍ 1.6 കി.മീ ഓട്ടം, 20 സ്ക്വാട്ട് അപ്, 10 പുഷ് അപ് എന്നിവയാണ് കായികക്ഷമത പരിശോധനയിലുണ്ടാവുക. 
ശാരീരിക ക്ഷമത: ഉയരം 157 സെ.മീ, തൂക്കം നീളത്തിന് ആനുപാതികം, നെഞ്ചളവ് അഞ്ച് സെ.മീ വികസിപ്പിക്കാന്‍ കഴിയണം. 2017 ഏപ്രിലിലാണ് പരിശീലനം ആരംഭിക്കുക. 
joinindiancoastguard.gov.inഎന്ന വെബ്സൈറ്റില്‍ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷ വെള്ള പേപ്പറില്‍ തയാറാക്കി പത്താം ക്ളാസ് സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള രേഖകള്‍, സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, കളര്‍ ഫോട്ടോഗ്രാഫ്, മേല്‍വിലാസം എഴുതി 22*10 സെ.മീ വലിപ്പമുള്ള എന്‍വലപ് എന്നിവ സഹിതം The Recruitment Officer, C/o CoastGuard Region (West),Post Box No. 29105,Prabhadevi P.O Worli,Mumbai 400 030 എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി നവംബര്‍ 15. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. 
 
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.