സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡില്‍  65 സയന്‍റിസ്റ്റ്

ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന് കീഴില്‍ ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ സില്‍ക്ക്  ബോര്‍ഡില്‍ 65 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സയന്‍റിസ്റ്റ് -ബി, സയന്‍റിസ്റ്റ് -സി തസ്തികകളിലാണ് ഒഴിവുകള്‍. 
സയന്‍റിസ്റ്റ് -സി (സുവോളജി -2, എന്‍റമോളജി -1, പ്ളാന്‍റ് ബ്രീഡിങ് ആന്‍ഡ് ജനറ്റിക്സ് -1, ഇന്‍സെക്റ്റ് ബ്രീഡിങ് ആന്‍ഡ് ജെനറ്റിക്സ് -1), സയന്‍റിസ്റ്റ് -ബി (സുവോളജി -13, സെറികള്‍ചര്‍ -10, എന്‍റമോളജി -8, പ്ളാന്‍റ് സൈറ്റോളജി -1, സോയില്‍ സയന്‍സ് ആന്‍ഡ് കെമിസ്ട്രി -5, പ്ളാന്‍റ് ബ്രീഡിങ് ആന്‍ഡ് ജനറ്റിക്സ് -4, അഗ്രികള്‍ചര്‍ എക്സ്റ്റെന്‍ഷന്‍ -3, ബോട്ടണി -2, പ്ളാന്‍റ് പാത്തോളജി -1, പ്ളാന്‍റ് ഫിസിയോളജി -1, ഇന്‍സെക്റ്റ് ബ്രീഡിങ് ആന്‍ഡ് ജനറ്റിക്സ് -5, അഗ്രികള്‍ചര്‍ അഗ്രോണമി -6, പ്ളാന്‍റ് ടാക്സോണമി -1, ബയോടെക്നോളജി -2, അഗ്രികള്‍ചര്‍ സ്റ്റാറ്റിറ്റിക്സ് -4, മൈക്രോബയോളജി -1 ), സയന്‍റിസ്റ്റ് -ബി (റീലിങ് ആന്‍ഡ് സ്പിന്നിങ്) എന്നിങ്ങനെയാണ് ഒഴിവുകള്‍. 
സയന്‍റിസ്റ്റ് -സി തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നാലു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. 
സയന്‍റിസ്റ്റ് -ബി ഒഴിവിലേക്ക് സയന്‍സ്/ അഗ്രികള്‍ചറില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും സയന്‍റിസ്റ്റ് -ബി (റീലിങ് ആന്‍ഡ് സ്പിന്നിങ്) അപേക്ഷകര്‍ക്ക് ടെക്സ്റ്റൈല്‍ ടെക്നോളജിയില്‍ ബി.ടെക്/ ബി.ഇ ഉള്ളവര്‍ക്കും അപേക്ഷിക്കാം. 
സയന്‍റിസ്റ്റ് -സി തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 40 വയസ്സ് കഴിയരുത്. മറ്റു രണ്ട് പോസ്റ്റുകളിലേക്ക് 35 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 
www.csb.gov.in എന്ന വെബ്സൈറ്റ് വഴി നവംബര്‍ എട്ടു വരെ അപേക്ഷിക്കാം. അപേക്ഷയുടെ പകര്‍പ്പ് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സഹിതം Member Secretary, Central Silk Board, Ministry of Textiles, Government of India, Hosur Road, B.T.M. Layout, Madiwala, Bangalore 560 068 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 11. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. 
 
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.