സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ 441 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോണ്‍സ്റ്റബ്ള്‍/ ഡ്രൈവര്‍ തസ്തികയിലാണ് ഒഴിവുകള്‍. പട്ടികജാതി/ പട്ടിക വിഭാഗത്തിന് മാത്രമുള്ള തെരഞ്ഞെടുപ്പാണ്.
അംഗീകൃത ബോര്‍ഡിന് കീഴില്‍ മെട്രിക്കുലേഷന്‍/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഹെവി മോട്ടോര്‍ വെഹ്ക്കിള്‍ ലൈസന്‍സ്, ലൈറ്റ് മോട്ടോര്‍ വെഹ്ക്കിള്‍ ലൈസന്‍സ്, മോട്ടോര്‍ സൈക്ക്ള്‍ ലൈസന്‍സ് എന്നിവ വേണം.
എഴുത്തുപരീക്ഷ, ശാരീരിക ക്ഷമത പരിശോധന, ഡ്രൈവിങ് ടെസ്റ്റ്, മെഡിക്കല്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
www.cisf.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച്, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്‍െറ പകര്‍പ്പ്, ലൈസന്‍സിന്‍െറ പകര്‍പ്പ്, മുന്‍വശത്ത് ഒപ്പിട്ട രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, മേല്‍വിലാസമെഴുതി 22 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച രണ്ട് തപാല്‍ കവറുകള്‍ സഹിതം അയക്കണം. കേരളത്തില്‍നിന്നുള്ളവര്‍ ഡി.ഐ.ജി.
സി.ഐ.എസ്.എഫ് (സൗത് സോണ്‍) രാജാജി ഭവന്‍, ഡി ബ്ളോക്, ബസന്ത് നഗര്‍, ചെന്നൈ എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 19. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.