ഒ.എന്‍.ജി.സിയില്‍ 119 അപ്രന്‍റിസ്

ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍െറ അഹ്മദാബാദ് ഓഫിസിലേക്ക് അപ്രന്‍റിസിനെ നിയമിക്കുന്നു. 119 ഒഴിവുകളാണുള്ളത്. 
ഇന്‍സ്ട്രുമെന്‍റ് മെക്കാനിക് (13), ലബോറട്ടറി അസിസ്റ്റന്‍റ് (കെമിക്കല്‍ പ്ളാന്‍റ്) (11)
മെക്കാനിക്കല്‍ ഡീസല്‍ (18), ഫിറ്റര്‍ (19), മെഷിനിസ്റ്റ് (അഞ്ച്), മെക്കാനിക്-മോട്ടോര്‍ വെഹിക്കിള്‍ (ഒമ്പത്), വെല്‍ഡര്‍-ഗ്യാസ് ആന്‍ഡ് ഇലക്ട്രിക് (എട്ട്), ഇലക്ട്രോണിക് മെക്കാനിക് (മൂന്ന്), ഇലക്ട്രീഷ്യന്‍ (16), ടര്‍ണര്‍ (രണ്ട്), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ഇലക്ട്രോണിക് സിസ്റ്റം (രണ്ട്), സര്‍വയര്‍ (രണ്ട്), കമ്പ്യൂട്ടര്‍ ഓപറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്‍റ് (11) എന്നിങ്ങനെയാണ് ഒഴിവുകള്‍. 
ഇന്‍സ്ട്രുമെന്‍റ് മെക്കാനിക്, ലബോറട്ടറി അസിസ്റ്റന്‍റ് (കെമിക്കല്‍ പ്ളാന്‍റ്), മെക്കാനിക് ഡീസല്‍, ഫിറ്റര്‍, മെഷിനിസ്റ്റ്, മെക്കാനിക്-മോട്ടോര്‍ വെഹിക്കിള്‍, വെല്‍ഡര്‍-ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്, ഇലക്ട്രോണിക്സ് മെക്കാനിക്, ഇലക്ട്രീഷ്യന്‍, ടര്‍ണര്‍, ഐ.ടി ആന്‍ഡ് ഇ.എസ്.എം, സര്‍വയര്‍, കമ്പ്യൂട്ടര്‍ ഓപറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്‍റ്  ട്രേഡ് സര്‍ട്ടിഫിക്കറ്റാണ് യോഗ്യത. അപേക്ഷകന്‍െറ പ്രായം 14നും 21നുമിടയിലായിരിക്കണം. 2017 മാര്‍ച്ച് ഏഴ് അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുക. ഒരു വര്‍ഷത്തേക്കാണ് പരിശീലനം. 
യോഗ്യതപരീക്ഷകളില്‍ നേടിയിരിക്കുന്ന മാര്‍ക്കിന്‍െറ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. apprenticeship.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. www.ongcindia.com എന്ന വെബ്സൈറ്റില്‍ ലഭിക്കുന്ന അപേക്ഷഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അഞ്ച് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പത്താം ക്ളാസ് മാര്‍ക്ക് ഷീറ്റ്, ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്/മാര്‍ക്ക് ഷീറ്റ്, ജനനസര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (ആവശ്യമാണെങ്കില്‍), ഭിന്നശേഷി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (ആവശ്യമാണെങ്കില്‍), ഗസറ്റഡ് ഓഫിസര്‍ ഒപ്പുവെച്ച സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം അപേക്ഷിക്കണം. 
വിലാസം: General Manager (HR) Head HR/ER, Oil and Natural Gas Corporation Limited Ahmedabad Asset, Avani Bhavan, Chandkheda, Ahmedabad (Gujarat) 380005.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് ഏഴ്.
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.