ഇന്ത്യന്‍ നാവികസേനക്കും തീരദേശസേനക്കുമുള്ള കപ്പല്‍ നിര്‍മാണ കമ്പനിയായ ഗോവ ഷിപ്യാര്ഡില് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
1. ജൂനിയര്‍ സൂപ്പര്‍വൈസര്‍ (രണ്ട്): ബി.സി.എ/ബി.ബി.എ/ബി.എസ്സി ഐ.ടി, മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം.
2. ഓഫിസ് അസിസ്റ്റന്റ് (ഒന്ന്): ഏതെങ്കിലും വിഷയത്തില്‍ ബിരുദം, കമേഴ്സ്യല്‍ ഫേമുമായി കമ്യൂണിക്കേഷനില്‍ ഒരു വര്‍ഷത്തെ പരിചയം.
3. ഓഫിസ് അസിസ്റ്റന്റ് (നാല്), 4. ഓഫിസ് അസിസ്റ്റന്റ് -മൂന്നു വര്‍ഷം കരാര്‍ (ഏഴ്), 5. സ്റ്റോര്‍ അസിസ്റ്റന്റ് (രണ്ട്), 6. സ്റ്റോര്‍ അസിസ്റ്റന്റ് -മൂന്നു വര്‍ഷം കരാര്‍ (രണ്ട്), 7. യാര്‍ഡ് അസിസ്റ്റന്റ് (ഒന്ന്), 8. യാര്‍ഡ് അസിസ്റ്റന്റ്-മൂന്നു വര്‍ഷം കരാര്‍ (അഞ്ച്): ഏതെങ്കിലും വിഷയത്തില്‍ ബിരുദം, മിനിറ്റില്‍ 30 വാക്ക് ടൈപിങ് സ്പീഡ്, കമ്പ്യൂട്ടര്‍ ആപ്ളിക്കേഷനില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ്, ഗോവ ഷിപ്യാര്ഡില് ഒരു വര്‍ഷത്തെ പരിശീലനം നേടിയിരിക്കണം. ബി.സി.എ/കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.എസ്സി യോഗ്യതയുള്ളവര്‍ക്ക് കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആവശ്യമില്ല. 9. കുക്ക് (ഒന്ന്): പന്ത്രണ്ടാം ക്ളാസ്, ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കുവേണ്ടി കുക്ക് ചെയ്ത് പരിചയം.10. ട്രെയിനി ഷിപ്റൈറ്റ് ഫിറ്റര്‍ (ഒന്ന്): ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്.11. പ്ളംബര് (ഒന്ന്), 12. മാസണ് (ഒന്ന്), 13. മാസണ് (മൂന്നു വര്‍ഷം കരാര്‍), 14. റിഗര്‍ (ഒന്ന്), 15. ലെറ്റര്‍ പെയിന്റര്‍-മൂന്നു വര്‍ഷം കരാര്‍ (രണ്ട്), 16. ബ്ളാസ്റ്റിങ് കം സ്പ്രേ പെയിന്റര്‍ (എട്ട്), 17. പെയിന്റര്‍ (മൂന്ന്), 18. പെയിന്റര്‍- മൂന്നു വര്‍ഷത്തേക്ക് കരാര്‍ (20),19. കാര്‍പെന്റര്‍ (10 ), 20. വയര്‍മാന്‍ (രണ്ട്): പന്ത്രണ്ടാം ക്ളാസ്, ബന്ധപ്പെട്ട ട്രേഡില്‍ ഗോവ ഷിപ്യാര്ഡിലോ മറ്റു സ്ഥാപനങ്ങളിലോ രണ്ടു വര്‍ഷത്തെ പരിചയം.
21. ഡിപ്ളോമ ട്രെയിനി (ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് (ഒന്ന്): ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ മൂന്നു വര്‍ഷത്തെ ഡിപ്ളോമ.22. ട്രെയിനി സ്ട്രക്ചറല്‍ ഫിറ്റര്‍ (ആറ്), 23. ട്രെയിനി പൈപ്പ് ഫിറ്റര്‍ (മൂന്ന്), 24. ട്രെയിനി ജനറല്‍ ഫിറ്റര്‍ (ഒന്ന്), 25 ട്രെയിനി മറൈന്‍ ഫിറ്റര്‍ (മൂന്ന്), 26. ട്രെയിനി മെഷിനിസ്റ്റ് (ഒന്ന്): ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്.
27. അണ് സ്കില്‍ഡ് (15): പന്ത്രണ്ടാം ക്ളാസും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും.എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്/പ്രാക്ടിക്കല്‍ ടെസ്റ്റിന്‍െറ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.അപേക്ഷഫീസ്,200 രൂപ, വാസ്കോഡ ഗാമ, ഗോവയില്‍ മാറാവുന്ന തരത്തില്‍ ഗോവ ഷിപ്യാര്ഡ് ലിമിറ്റഡ് എന്ന വിലാസത്തില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുക്കണം. എസ്.സി/എസ്.ടി/ ഭിന്നശേഷിക്കാര്‍/സര്‍വിസില്‍നിന്ന് വിരമിച്ചവര്‍ എന്നിവര്‍ക്ക് ഫീസില്ല.
www.goashipyard.co.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഡിമാന്‍ഡ് ഡ്രാഫ്റ്റ്, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം Chief General Manager (HR&A), Dr. B.R Ambedkar Bhavan, Goa Shipyard Limited, VascoDaGama, Goa- 403802 എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി ഫെബ്രുവരി എട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.