മസഗോണ്‍ ഡോക്കില്‍ 1040 ഒഴിവ്

മസഗോണ്‍ ഡോക് ഷിപ്ബില്‍ഡേഴ്സ് ലിമിറ്റഡില്‍ 1040 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കല്‍ സ്റ്റാഫ് ആന്‍ഡ് ഓപറേറ്റിവ് തസ്തികയിലാണ് ഒഴിവുകള്‍. രണ്ടുവര്‍ഷത്തെ കരാര്‍ നിയമനമാണ്.
സ്കില്‍ ഗ്രേഡ്-1 (ഐ.ഡി.എ 5)
ജൂനിയര്‍ ഡ്രാഫ്റ്റ്സ്മാന്‍-മെക് (34), ജൂനിയര്‍ ഡ്രാഫ്റ്റ്സ്മാന്‍-ഇലക്ട്രോണിക്സ് (ഒന്ന്), ജൂനിയര്‍ ഡ്രാഫ്റ്റ്സ്മാന്‍-സിവില്‍ (രണ്ട്), ജൂനിയര്‍ പ്ളാനര്‍ എസ്റ്റിമേറ്റര്‍-മെക് (20), ജൂനിയര്‍ പ്ളാനര്‍ എസ്റ്റിമേറ്റര്‍-ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് (18), ജൂനിയര്‍ പ്ളാനര്‍ എസ്റ്റിമേറ്റര്‍-സിവില്‍ (രണ്ട്), ജൂനിയര്‍ ക്യു.സി ഇന്‍സ്പെക്ടര്‍-സിവില്‍ (രണ്ട്), ജൂനിയര്‍ ക്യു.സി-ഇലക്ട്രിക്കല്‍ (രണ്ട്), സ്റ്റോര്‍ കീപ്പര്‍ (25), ഫാര്‍മസിസ്റ്റ് (ഒന്ന്), ഫിറ്റര്‍ (69), സ്ട്രെക്ചറല്‍ ഫാബ്രിക്കേറ്റര്‍ (335), പൈപ്പ് ഫിറ്റര്‍ (87), ബ്രാസ് ഫിനിഷര്‍(ഒന്ന്), ഇലക്ട്രോണിക് മെക്കാനിക് (42), ഇലക്ട്രീഷന്‍ (34), ഇലക്ട്രിക്കല്‍ ക്രെയിന്‍ ഓപറേറ്റര്‍ (ആറ്), ഡീസല്‍ ക്രെയിന്‍ ഓപറേറ്റര്‍ (രണ്ട്), എ.സി റെഫ്രിജറേഷന്‍ മെക്കാനിക് (മൂന്ന്), മെഷിനിസ്റ്റ് (ഏഴ്), കോമ്പ് അറ്റന്‍ഡന്‍റ് (ഏഴ്), പെയിന്‍റര്‍(18), കാര്‍പെന്‍റര്‍ (14), കോംപോസിറ്റ് വെല്‍ഡര്‍ (90), റിഗര്‍ (94), യൂട്ടിലിറ്റി ഹാന്‍ഡ്-സ്കില്‍ഡ് (രണ്ട്).
സ്കില്‍ഡ് ഗ്രേഡ്-3 (ഐ.ഡി.എ-4എ)
സെക്യൂരിറ്റി ശിപായി-എക്സ് സര്‍വിസ്മാന്‍ (അഞ്ച്), ലസ്കര്‍ (10)
സ്കില്‍ഡ് ഗ്രേഡ്-1 (ഐ.ഡി.ഐ-രണ്ട്)
ഫയര്‍ ഫൈറ്റര്‍ (23), യൂട്ടിലിറ്റി ഹാന്‍ഡ്-സെമി സ്കില്‍ഡ് (34), ചിപ്പര്‍ ഗ്രൈന്‍ഡര്‍ (24).
അപേക്ഷകരുടെ പ്രായം 18-33ന് ഇടയിലായിരിക്കണം. 2017 ജനുവരി ഒന്ന് അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുക. ഒ.ബി.സിക്ക് മൂന്നുവര്‍ഷവും എസ്.സി/എസ്.ടി വിഭാഗത്തിന് അഞ്ചുവര്‍ഷവും ഇളവ് ലഭിക്കും. യോഗ്യത സംബന്ധിച്ച വിവരം www.mazagondock.gov.in  എന്ന വെബ്സൈറ്റില്‍ ലഭിക്കും. 
എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. 
അപേക്ഷ ഫീസ്: 140 രൂപ (ബാങ്ക് ചാര്‍ജ് സഹിതം). തൊട്ടടുത്ത എസ്.ബി.ഐ ബ്രാഞ്ചില്‍ ചലാനായി അടക്കാം. എസ്.സി/എസ്.ടി/ ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല. 
വെബ്സൈറ്റില്‍ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം DGM (HRRec.NE), Recruitment Cell, Service Block 3rd Floor, Mazagon Dock Shipbuilders Limited, Dockyard Road, Mumbai400010 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി രണ്ട്.
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.