സമര്‍ഥരായ എന്‍ജിനീയറിങ് ബിരുദക്കാര്‍ക്കും സയന്‍സ് പോസ്റ്റ് ഗ്രാജ്വേറ്റുകള്‍ക്കും കേന്ദ്ര ആണവോര്‍ജ വകുപ്പില്‍ സയന്‍റിഫിക് ഓഫിസറാകാന്‍ ഭാഭാ അറ്റോമിക് റിസര്‍ച് സെന്‍റര്‍ (ബാര്‍ക്) ട്രെയിനിങ് സ്കൂളിലൂടെ മികച്ച പരിശീലനം നല്‍കുന്നു. OCES, DGFS എന്നിങ്ങനെ രണ്ട് സ്കീമുകളിലായാണ് പരിശീലനം. 2017-18 അധ്യയനവര്‍ഷത്തെ പരിശീലനത്തിനായി ഫെബ്രുവരി 14 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കും. www.barconlineexam.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം.
OCES 2017 സ്കീം ഒന്നില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷത്തെ പരിശീലനം ലഭിക്കും. സയന്‍സ് ബിരുദാനന്തര ബിരുദക്കാര്‍ക്കും എന്‍ജിനീയറിങ് ബിരുദക്കാര്‍ക്കുമാണ് അവസരം. ബാര്‍ക്-മുംബൈ, ഇന്ദിര ഗാന്ധി സെന്‍റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച് കല്‍പാക്കം, രാജാരാമ്മണ്ണ സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജി ഇന്ദോര്‍, ന്യൂക്ളിയര്‍ ഫ്യുവല്‍ കോംപ്ളക്സ് ഹൈദരാബാദ്, അറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റ് ഫോര്‍ എക്സ്പ്ളൊറേഷന്‍ ആന്‍ഡ് റിസര്‍ച് ഹൈദരാബാദ് എന്നിവിടങ്ങളിലാണ് പരിശീലനം നല്‍കുക.
ട്രെയിനി സയന്‍റിഫിക് ഓഫിസേഴ്സിന് പരിശീലനകാലം പ്രതിമാസം 35,000 രൂപ സ്റ്റൈപന്‍ഡ് ലഭിക്കും. ഒറ്റത്തവണ ബുക്ക് അലവന്‍സായി 10,000 രൂപയുമുണ്ട്.
DGFS-2017 സ്കീം രണ്ടില്‍ ഫിസിക്സില്‍ മാസ്റ്റേഴ്സ് ഡിഗ്രി അല്ളെങ്കില്‍ എന്‍ജിനീയറിങ് ബിരുദം ഉള്ളവര്‍ക്കാണ് അവസരം. എന്നാല്‍, അപേക്ഷാര്‍ഥികള്‍ ഐ.ഐ.ടി ബോംബെ, ഡല്‍ഹി, ഗുവാഹതി, കാണ്‍പുര്‍, ഖരഗ്പുര്‍, മദ്രാസ്, റൂര്‍ക്കി, ബനാറസ് ഹിന്ദു വാഴ്സിറ്റി-വാരാണസി, എന്‍.ഐ.ടി കര്‍ഖേല, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജി മുംബൈ എന്നീ സ്ഥാപനങ്ങളിലൊന്നില്‍ 2017 വര്‍ഷം എം.ടെക്/എം.കെമിക്കല്‍ കോഴ്സില്‍ നിര്‍ദിഷ്ട ഡിസിപ്ളിനില്‍ പ്രവേശനം നേടിയിട്ടുണ്ടായിരിക്കണം. രണ്ടുവര്‍ഷത്തെ പഠനകാലയളവില്‍ ഡിപ്പാര്‍ട്മെന്‍റ് ഓഫ് അറ്റോമിക് എനര്‍ജി (ഡി.എ.ഇ) ഗ്രാജ്വേറ്റ് ഫെലോഷിപ് ലഭിക്കും. എം.ടെക്/എം.കെമിക്കല്‍ കോഴ്സില്‍ ട്യൂഷന്‍ ഫീസ് തിരികെ ലഭിക്കുന്നതോടൊപ്പം പ്രതിമാസം 35,000 രൂപ സ്റ്റൈപന്‍ഡും ഒറ്റത്തവണ ബുക്ക് അലവന്‍സായി 10,000 രൂപ, പ്രോജക്ട് കണ്ടിന്‍ജന്‍സി ഗ്രാന്‍റായി 25,000 രൂപ എന്നിവയും അടങ്ങിയതാണ് ഡി.എ.ഇ ഗ്രാജ്വേറ്റ് ഫെലോഷിപ്.
യോഗ്യത:അപേക്ഷിക്കാനുള്ള യോഗ്യതപരീക്ഷ മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി ജയിച്ചിരിക്കണം. സയന്‍സ് ബിരുദാനന്തര ബിരുദക്കാര്‍ ബി.എസ്സിക്കും 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയിരിക്കണം. എന്‍ജിനീയറിങ് ഡിസിപ്ളിനിലേക്ക് പരിഗണിക്കപ്പെടുന്നതിന് ബി.ഇ/ബി.ടെക്/ബി.എസ്സി എന്‍ജിനീയറിങ്/പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് എം.ടെക് ബിരുദം മെക്കാനിക്കല്‍, കെമിക്കല്‍, മെറ്റലര്‍ജിക്കല്‍, മെറ്റീരിയല്‍സ്, സിവില്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ഇന്‍സ്ട്രുമെന്‍േറഷന്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ന്യൂക്ളിയര്‍ എന്‍ജിനീയറിങ്/ന്യൂക്ളിയര്‍ ടെക്നോളജി/ന്യൂക്ളിയര്‍ സയന്‍സ് ടെക്നോളജി ബ്രാഞ്ചുകളില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം.
സയന്‍സ് ഡിസിപ്ളിനിലേക്ക് പരിഗണിക്കപ്പെടുന്നതിന് എം.എസ്സി ഫിസിക്സ്, അപൈ്ളഡ് ഫിസിക്സ്, കെമിസ്ട്രി, ബയോളജി സയന്‍സ്, ജിയോഫിസിക്സ്, അപൈ്ളഡ് ജിയോഫിസിക്സ് എന്നിവയില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം അല്ളെങ്കില്‍ എം.എസ്സി/എം.ടെക് ജിയോളജി, അപൈ്ളഡ് ജിയോളജി, അപൈ്ളഡ് ജിയോ കെമിസ്ട്രി, പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് എം.ടെക് ഇന്‍ ജിയോളജിക്കല്‍ ടെക്നോളജി/ജിയോ ഫിസിക്കല്‍ ടെക്നോളജി എന്നിവയില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം. അല്ളെങ്കില്‍ ബി.ഇ/ബി.ടെക് എന്‍ജിനീയറിങ് ഫിസിക്സ്/ഫുഡ് ടെക്നോളജി 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം.
ബന്ധപ്പെട്ട ഡിസിപ്ളിനിലെ ഗേറ്റ് സ്കോര്‍ (2016/2017) പരിഗണിച്ച് അപേക്ഷകരുടെ ഷോര്‍ട്ട് ലിസ്റ്റ് തയാറാക്കി 2017 മാര്‍ച്ചില്‍ ഓണ്‍ലൈന്‍ ടെസ്റ്റും ഇന്‍റര്‍വ്യൂവും നടത്തിയാണ് തെരഞ്ഞെടുപ്പ്.
മുംബൈ, ഹൈദരാബാദ് കേന്ദ്രങ്ങളില്‍ 2017 മേയ്-ജൂണ്‍ മാസത്തിലാണ് ഇന്‍റര്‍വ്യൂ നടത്തുക. ഗേറ്റ് സ്കോര്‍ അപ്ലോഡ് ചെയ്യുന്നതിന് 2017 ഏപ്രില്‍ രണ്ടുവരെ സമയമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ www.barconlineexam.in എന്ന വെബ്സൈറ്റില്‍നിന്ന് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.