ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡിഗ്രി, പി.ജി പ്രവേശനം

ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ) ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേറ്റ്, പി.ജി ഡിപ്ളോമ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈനായി www.isical.ac.in എന്ന വെബ്സൈറ്റിലൂടെ 2017 ഫെബ്രുവരി എട്ടു മുതല്‍ മാര്‍ച്ച് 10വരെ സ്വീകരിക്കും.
 അപേക്ഷാഫീസ് ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 15വരെ സ്വീകരിക്കുന്നതാണ്. 2017 മേയ് 14ന് ദേശീയതലത്തില്‍ നടത്തുന്ന അഡ്മിഷന്‍ ടെസ്റ്റിലൂടെയാണ് തെരഞ്ഞെടുപ്പ്. മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പ്രശസ്തിയാര്‍ജിച്ച സ്ഥാപനമാണിത്. കോഴ്സുകള്‍: ബി. സ്റ്റാറ്റ്, ബി. മാത്സ് ഹോണേഴ്സ് (മൂന്നു വര്‍ഷം), എം. സ്റ്റാറ്റ്, എം. മാത്സ് (രണ്ടു വര്‍ഷം), എം.എസ് ഇന്‍ ക്വാണ്ടിറ്റേറ്റിവ് ഇക്കണോമിക്സ്, എം.എസ് ഇന്‍ ക്വാളിറ്റി മാനേജ്മെന്‍റ് സയന്‍സ്, എം.എസ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (രണ്ടു വര്‍ഷം), എം.ടെക് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ക്വാളിറ്റി റിലയബിലിറ്റി ആന്‍ഡ് ഓപറേഷന്‍സ് റിസര്‍ച് (രണ്ടു വര്‍ഷം), പി.ജി ഡിപ്ളോമ ഇന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ മെത്തേഡ്സ് ആന്‍ഡ് അനലിറ്റിക്സ്, കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ് (ഒരു വര്‍ഷം). 
ജൂനിയര്‍ റിസര്‍ച് ഫെലോഷിപ്പുകള്‍ ലഭ്യമായ വിഷയങ്ങള്‍: സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ക്വാളിറ്റി റിലയബിലിറ്റി ആന്‍ഡ് ഓപറേഷന്‍സ് റിസര്‍ച്, ഫിസിക്സ്, ജിയോളജി, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, സൈക്കോളജി, ലിംഗ്വിസ്റ്റിക്സ്, സോഷ്യോളജി, അഗ്രികള്‍ച്ചറല്‍ കെമിസ്ട്രി ആന്‍ഡ് സോയില്‍ സയന്‍സസ്. 
മിക്കവാറുമെല്ലാം കോഴ്സുകള്‍ക്കും സ്റ്റൈപെന്‍റ് ലഭ്യമാണ്. ്ര
പവേശനയോഗ്യത, അപേക്ഷിക്കേണ്ടരീതി, കോഴ്സിന്‍െറ വിശദാംശങ്ങള്‍ അടങ്ങിയ പ്രോസ്പെക്ടസ്, പ്രവേശനവിജ്ഞാപനം എന്നിവ  വെബ്സൈറ്റില്‍ ലഭ്യമാകും.
 ജനറല്‍ കാറ്റഗറിയില്‍പെടുന്നവര്‍ക്ക് 700 രൂപയും പട്ടികജാതി/വര്‍ഗം, ഒ.ബി.സി, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് 350 രൂപയുമാണ് അപേക്ഷാഫീസ്. 
 
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.