കേന്ദ്ര സർക്കാറിന് കീഴിൽ അടുത്തിടെ രൂപവത്കൃതമായ ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്സി ബോർഡ് ഒാഫ് ഇന്ത്യയിൽ അസിസ്റ്റൻറ് മാനേജർമാരെ നിയമിക്കുന്നതിന് വിജ്ഞാപനമായി. ഗ്രേഡ് ‘എ’ യിൽ വരുന്ന തസ്തികയിൽ ആെക 18 ഒഴിവുകളാണുള്ളത്.
യോഗ്യത: സി.എ/സി.എസ് / എൽഎൽ.ബി / എം.ബി.എ ഫിനാൻസ് / എം.എ ഇക്കണോമിക്സ്/ എം.കോം
ഉയർന്ന യോഗ്യതയുള്ളവർക്ക് പരിഗണനയുണ്ടായിരിക്കും. കമ്പ്യൂട്ടർ പരിജ്ഞാനം അനിവാര്യം.
പ്രായപരിധി: ജനറൽ -28 വയസ്സ്
ഒ.ബി.സി -31, എസ്.സി/എസ്.ടി -33.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മാർച്ച് 14
അപേക്ഷ ഫീസ്: ജനറൽ/ഒ.ബി.സി -500 രൂപ. ജി.എസ്.ടി പുറമെ.
എസ്.സി/എസ്.ടി/ അംഗപരിമിതർ എന്നിവർക്ക് ഫീസില്ല.
തെരഞ്ഞെടുപ്പ് രീതി: ഒാൺലൈൻ പരീക്ഷ, ഗ്രൂപ് ചർച്ച, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ
ശമ്പള സ്കെയിൽ: 28150-1550(4)-34350-1750(7)-46600-EB-1750(4)-53600-2000(1)-55600(17 വർഷം).
മറ്റ് അലവൻസുകൾ പുറമെ.
ആകെ 16 പരീക്ഷ കേന്ദ്രങ്ങളുണ്ട്. കേരളത്തിലുള്ളവർക്ക് തിരുവനന്തപുരത്ത് പരീക്ഷ എഴുതാം.
www.ibbi.gov.inലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദാംശങ്ങൾക്ക് വെബ്സൈറ്റ് കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.