എക്സ്പോർട്ട്-ഇംപോർട്ട് (എക്സിം) ബാങ്ക് ഓഫ് ഇന്ത്യ കരാർ അടിസ്ഥാനത്തിൽ ഓഫിസർമാരെ നിയമിക്കുന്നു (പരസ്യനമ്പർ HRM/OC/2024-25/01). ഒക്ടോബർ 14 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ് http://applyonlineeximb.com. പ്രവൃത്തി പരിചയമുള്ള പ്രഫഷനലുകൾക്കും മറ്റുമാണ് അവസരം.
തസ്തികകളും ഒഴിവുകളും, യോഗ്യത, സെലക്ഷൻ നടപടികൾ, ശമ്പളം, നിർദേശങ്ങൾ അടക്കമുള്ള വിജ്ഞാപനം https://eximbank.india.inൽ ലഭിക്കും. അപേക്ഷഫീസ് 600 രൂപ. വനിതകൾ/എസ്.സി/എസ്.ടി/ഭിന്നശേഷി/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽപെടുന്നവർക്ക് 100 രൂപ മതി. അന്വേഷണങ്ങൾക്ക് ഇ-മെയിൽ: hrm@eximbankindia.in.
ബിസിനസ് ഡവലപ്മെന്റ് ഓഫിസർമാരുടെ 11 ഒഴിവുകളുണ്ട്. ഓഫിസർ-ലീഗൽ 5, ഓഫിസർ-ലോൺ ഓപറേഷൻസ് ആൻഡ് ലോൺ മോണിറ്ററിങ് 15, ഓഫിസർ-ഡിജിറ്റൽ ടെക്നോളജി (ഫിനിക്കിൾ കോർ) 6 തുടങ്ങിയവയാണ് മറ്റു ഒഴിവുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.