സെൻട്രൽ ടാക്സ് ആൻഡ് സെൻട്രൽ എക്സൈസ് വകുപ്പിന്റെ തിരുവനന്തപുരം മേഖലയിലേക്ക് കാന്റീൻ സ്റ്റാഫുകളെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. കൊച്ചിയിലെ സെൻട്രൽ റവന്യൂ ബിൽഡിങ്ങിലുള്ള സെൻട്രൽ ടാക്സ് ആൻഡ് എക്സൈസ് പ്രിൻസിപ്പൽ കമീഷണറുടെ കാര്യാലയമാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷാഫോറവും വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനവും www.cenexcisekochi.gov.inൽനിന്ന് ഡൗൺലോഡ് ചെയ്യാം.
തസ്തികകളും ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും
അസിസ്റ്റന്റ് ഹൽവായ്-കം-കുക്ക്: ഒഴിവ് 1 (ജനറൽ) ശമ്പളം 19,900-63,200 രൂപ. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. അംഗീകൃത കാറ്ററിങ് സർട്ടിഫിക്കറ്റ്/ഡിപ്ലോമ; കുക്കിങ്ങിൽ ഒരുവർഷത്തെ പ്രവൃത്തി പരിചയം.
ക്ലർക്ക്: ഒഴിവ് 1 (ജനറൽ) ശമ്പളനിരക്ക് 19,900-63,200 രൂപ. യോഗ്യത: പ്ലസ്ടു/തത്തുല്യം (കോമേഴ്സ്); ടൈപ്പിങ് സ്പീഡ് മിനിറ്റിൽ ഇംഗ്ലീഷ് 35 വാക്ക്, ഹിന്ദി 30 വാക്ക് (കമ്പ്യൂട്ടറിൽ) വേഗതയുണ്ടാകണം.
കാന്റീൻ അറ്റൻഡന്റ്: ഒഴിവുകൾ 12. ശമ്പളനിരക്ക് 18,000-56,900 രൂപ. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം.
പ്രായപരിധി 18-25 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. നിർദിഷ്ട ഫോറത്തിൽ നിർദേശാനുസരണം തയാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം ഒക്ടോബർ 25നകം കൊച്ചിയിലെ പ്രിൻസിപ്പൽ കമീഷണറുടെ കാര്യാലയത്തിൽ ലഭിക്കണം. കവറിനുപുറത്ത് തസ്തികയുടെ പേരും ഡിപ്പാർട്ട്മെന്റൽ കാന്റീൻ തസ്തികയിലേക്കുള്ള അപേക്ഷയെന്നും രേഖപ്പെടുത്തിയിരിക്കണം. സെലക്ഷൻ നടപടികളടക്കം കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.