വിവിധ തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു

കേരള പബ്ലിക് സർവിസ് കമീഷൻ (പിഎസ്.സി) കാറ്റഗറി നമ്പർ 314 മുതൽ 368/2024 വരെയുള്ള തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ റി​ക്രൂട്ട്മെന്റ് വിജ്ഞാപനം സെപ്റ്റംബർ 30ലെ അസാധാരണ ഗെസറ്റിലും www.keralapsc.gov.in/Notifications ലിങ്കിലും ലഭ്യമാണ്. ഒക്ടോബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികകളും വകുപ്പുകളും ചുവടെ:

ജനറൽ റിക്രൂട്ട്മെന്റ്: അസിസ്റ്റന്റ് പ്രഫസർ ഫിസിക്കൽ മെഡിസിൻ ആറ് റിഹാബിലിറ്റേഷൻ (മെഡിക്കൽ വിദ്യാഭ്യാസം), ആർക്കിടെക്ചറൽ അസിസ്റ്റന്റ് (പൊതുമരാമത്ത്), സെക്യൂരിറ്റി ഓഫിസർ(കേരളത്തിലെ സർവകലാശാലകൾ), അസിസ്റ്റന്റ് എൻജിനീയർ (കേരള ജല അതോറിറ്റി), ട്രെയിനിങ് ഇൻസ്ട്രക്ടർ (സർവേയർ-പട്ടികജാതി വികസന വകുപ്പ്), ജൂനിയർ ഇൻസ്​ട്രക്ടർ (മെക്കാനിക് ഓട്ടോബോഡി പെയിന്റിങ്-വ്യാവസായിക പരിശീലനം), അസിസ്റ്റന്റ് തമിഴ് ട്രാൻസലേറ്റർ ഗ്രേഡ് -2 (നിയമ വകുപ്പ്, സെക്രട്ടേറിയറ്റ്), ഇൻസ്ട്രക്ടർ (ഡെയിലറിങ് ആൻഡ്​ ഗാർമെന്റ് മേക്കിങ് ട്രെയിനിങ് സെന്റർ-സാ​ങ്കേതിക വിദ്യാഭ്യാസം), റിഹാബിലിറ്റേഷൻ ടെക്നീഷ്യൻ ഗ്രേഡ് -2 (ആരോഗ്യവകുപ്പ്), ഡ്രാഫ്റ്റ്സ്മാൻ/ഓവർസിയർ ഗ്രേഡ്​-3 (സിവിൽ)/ട്രേസർ-ഹാർബർ എൻജിനീയറിങ്), കെമിസ്റ്റ് (ജനറൽ, സൊസൈറ്റി വിഭാഗങ്ങൾ-കയർഫെഡ്), മൈയിൻസ്മേറ്റ് (കേരള സിറാമിക്സ്) സെയിൽസ്മാൻ/വിമെൻ ഗ്രേഡ് -2 (ജനറൽ, സൊസൈറ്റി കാറ്റഗറികൾ-ഹാൻടെക്സ്), ഹൈസ്കൂൾടീച്ചർ -സോഷ്യൽ സയൻസ് (കന്നട മീഡിയം), മാത്തമാറ്റിക്സ് (തമിഴ് മീഡിയം-വിദ്യാഭ്യാസം), നഴ്സ് ഗ്രേഡ് -2 (ഹോമിയോപ്പതി), ബ്ലാക്ക്സ്മിത്തി ഇൻസ്​ട്രക്ടർ (വനിതകൾ അർഹരല്ല) (പ്രിസൺസ്), ക്ലർക്ക് (വിമുക്തഭടന്മാർക്ക് മാത്രം) (തസ്തിക മാറ്റംവഴി) (എൻ.സി)/തസ്തിക ക്ഷേമം)

സ്​പെഷൽ റിക്രൂട്ട്മെന്റ്: ഫാർമസിസ്റ്റ് ഗ്രേഡ് -2 (എസ്.ടി), ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് -2(എസ്.ടി) ആരോഗ്യവകുപ്പ്)

എൻ.സി.എ റിക്രൂട്ട്മെന്റ്: അസിസ്റ്റന്റ് പ്രഫസർ- നിയോനാറ്റോളജി (എസ്.സി-മെഡിക്കൽ വിദ്യാഭ്യാസം), അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ (എസ്.ടി-ഇൻഷുറൻസ് മെഡിക്കൽ സർവിസ്ഡ്), ലെക്ചറർ-കമേഴ്ഷ്യൽ പ്രാക്ടീസ് (ഗവൺമെന്റ് പോളിടെക്നിക്സ്) (മുസ്‍ലിം-സാ​ങ്കേതിക വിദ്യാഭ്യാസം), സൂപ്പർവൈസർ (ഐ.സി.ഡി.എസ്-ധീവര), വനിത ശിശുവികസന വകുപ്പ്), ഫയർമാൻ ട്രേഡ് 2 (ഒ.ബി.സി) (കേരള മിനറൽസ് ആൻഡ് മെറ്റൽസ് ​ലിമിറ്റഡ്), പൊലീസ് കോൺസ്റ്റബിൾ (എസ്.സി.സി.സി) (റിസർവ് ബറ്റാലിയൻ), പ്യൂൺ\വാച്ച്മാൻ (എസ്.ടി) (കെ.എസ്.എഫ്.ഇ), ഡിവിഷനൽ അക്കൗണ്ട്സ് ഓഫിസർ (എൽ.സി/ആം​ഗ്ലോ ഇന്ത്യൻ) (കേരള ജല അതോറിറ്റി), ഡിവിഷനൽ അക്കൗണ്ട്സ് ഓഫിസർ (ഒ.ബി.സി, മുസ്‍ലിം) (കേരള ജല അതോറിറ്റി), പ്യൂൺ (എസ്.സി) (സൊസൈറ്റി വിഭാഗം) (ഹൗസ്ഫെഡ്), അസിസ്റ്റന്റ് ടെസ്റ്റർ കം ഗേജർ (എൽ.സി)/ആംഗ്ലോ ഇന്ത്യ) (മലബാർ സിമെന്റ്സ്), ​ഹൈസ്കൂൾ ടീച്ചർ (ഉർദു) (എസ്.സി/എൽ.സി/ആംഗ്ലോ ഇന്ത്യൻ/എസ്.​ഐ.യു.സി നാടാർ) (വിദ്യാഭ്യാസം), ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (എസ്.സി.സി.സി) (​ഹോമിയോപ്പതി), ഫാർമസിസ്റ്റ് ഗ്രേഡ് 2 -ഹോമിയോ) (മുസ്‍ലിം/ഹിന്ദു നാടാർ/എസ്.ടി) എസ്.ഐ.യു.സി നാടാർ (ഹോമിയോപ്പതി), ഫാർമസിസ്റ്റ് ​ഗ്രേഡ് 2 (ആയുർവേദ) (എസ്.സി.സി.സി) ഭാരതീയ ചികിത്സാ വകുപ്പ്), പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്) (എസ്.സി), പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (ഉർദു) (എസ്.സി) (വിദ്യാഭ്യാസം), ആയ (എൽ.സി/ആംഗ്ലോ ഇന്ത്യൻ\ഒ.ബി.സി)\എസ്.ഐ.യു.സി നാടാർ\ധീവര\മുസ്‍ലിം\ധീവര എസ്.സി.സി.സി) (വിവിധ വകുപ്പുകൾ).

തസ്തികകളും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും ഉൾപ്പെടെ വിശദ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. നിർദേശാനുസരണം ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി വേണം അപേക്ഷ സമർപ്പിക്കേണ്ടത്.

Tags:    
News Summary - PSC has invited applications for various posts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.