അവിവാഹിതരായ പുരുഷ എൻജിനീയറിങ് ബിരുദക്കാർക്ക് കരസേനയിൽ അവസരം. വിവിധ സ്ട്രീമുകളിലായി 30 ഒഴിവുകളുണ്ട്. 141ാമത് ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഡറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ 2025 ജൂലൈയിൽ പരിശീലനം ആരംഭിക്കും.
ഓരോ സ്ട്രീമിലും ലഭ്യമായ ഒഴിവുകൾ
സിവിൽ 8, കമ്പ്യൂട്ടർ സയൻസ് 6, ഇലക്ട്രിക്കൽ 2, ഇലക്ട്രോണിക്സ് 6, മെക്കാനിക്കൽ 6, ആർക്കിടെക്ചർ/പ്ലാസ്റ്റിക് ടെക്നോളജി/ബയോമെഡിക്കൽ/ബയോടെക്/കെമിക്കൽ അടക്കമുള്ള മറ്റ് സ്ട്രീമുകൾ 2.
യോഗ്യത: ബന്ധപ്പെട്ട/അനുബന്ധ സ്ട്രീമുകളിൽ എൻജിനീയറിങ് ബിരുദം. അവസാനവർഷ എൻജിനീയറിങ് ബിരുദ വിദ്യാർഥികളെയും പരിഗണിക്കും. 2025 ജൂലൈ ഒന്നിനകം യോഗ്യത തെളിയിച്ചാൽ മതി. പ്രായപരിധി 20-27 വയസ്സ്. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് ഉണ്ടാകണം.
സർവിസസ് സെലക്ഷൻ ബോർഡ് നടത്തുന്ന ടെസ്റ്റ്/ഇന്റർവ്യൂവിലൂടെയാണ് സെലക്ഷൻ. 12 മാസത്തെ പരിശീലനം നൽകും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവരെ ലഫ്റ്റനന്റ് പദവിയിൽ ഓഫിസറായി നിയമിക്കുന്നതാണ്.
യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 17 ഉച്ച മൂന്നു മണിക്കകം ഓൺലൈനായി അപേക്ഷിക്കാം.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindianarmy.nic.inൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.