അബൂദബിയില്‍ നഴ്സ്; 12 ഒഴിവ്

തി​രു​വ​ന​ന്ത​പു​രം: അ​ബൂ​ദ​ബി​യി​ല്‍ ന​ഴ്സി​ങ് ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള നോ​ര്‍ക്ക റൂ​ട്​​സ്​ റി​ക്രൂ​ട്ട്മെ​ന്റി​ലേ​ക്ക്​ ഇ​പ്പോ​ള്‍ അ​പേ​ക്ഷി​ക്കാം. പു​രു​ഷ ന​ഴ്സു​മാ​രു​ടെ 10 ഒ​ഴി​വു​ക​ളി​ലേ​ക്കും വ​നി​താ ന​ഴ്സു​മാ​രു​ടെ ര​ണ്ട്​ ഒ​ഴി​വു​ക​ളി​ലേ​ക്കു​മാ​ണ് (ഹോം​കെ​യ​ർ) റി​ക്രൂ​ട്ട്മെ​ന്റ്. ന​ഴ്സി​ങ്​ ബി​രു​ദ​വും സാ​ധു​വാ​യ ന​ഴ്സി​ങ്​ ലൈ​സ​ൻ​സും ഉ​ള്ള​വ​രാ​ക​ണം.

എ​ച്ച്.​എ.​എ.​ഡി / ഡി​പ്പാ​ർ​ട്​​മെ​ന്റ് ഓ​ഫ് ഹെ​ൽ​ത്ത് - അ​ബൂ​ദ​ബി പ​രീ​ക്ഷ വി​ജ​യി​ക്ക​ണം. പ്രാ​യ​പ​രി​ധി 35 വ​യ​സ്സ്​. പ്ര​ഥ​മ​ശു​ശ്രൂ​ഷ, അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ൾ അ​ല്ലെ​ങ്കി​ൽ ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കു​റ​ഞ്ഞ​ത് ഒ​ന്ന്​-​ര​ണ്ട്​ വ​ർ​ഷ​ത്തെ അ​നു​ഭ​വ​പ​രി​ച​യ​വും ആ​വ​ശ്യ​മാ​ണ്.

വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും അ​നു​ഭ​വ​പ​രി​ച​യ​വും ക​ണ​ക്കി​ലെ​ടു​ത്ത് 4,500-5,500 ദി​ർ​ഹം വ​രെ ശ​മ്പ​ള​വും സൗ​ജ​ന്യ ഭ​ക്ഷ​ണ​വും താ​മ​സ​വും ല​ഭി​ക്കും. ബ​യോ​ഡേ​റ്റ​യും വി​ദ്യാ​ഭ്യാ​സം, പ്ര​വൃ​ത്തി​പ​രി​ച​യം, പാ​സ്​​പോ​ര്‍ട്ട് എ​ന്നി​വ​യു​ടെ പ​ക​ര്‍പ്പു​ക​ളും സ​ഹി​തം rmt3.norka@kerala.gov.in എ​ന്ന ഇ-​മെ​യി​ല്‍ ഐ​ഡി​യി​ലേ​ക്ക്​ ഒ​ക്ടോ​ബ​ര്‍ ഒ​മ്പ​തി​ന​കം അ​പേ​ക്ഷ ന​ല്‍ക​ണ​മെ​ന്ന് നോ​ർ​ക്ക റൂ​ട്​​സ്​ ചീ​ഫ് എ​ക്സി​ക്യു​ട്ടി​വ് ഓ​ഫി​സ​ർ അ​ജി​ത് കോ​ള​ശ്ശേ​രി അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക്: 0471-2770536, 539, 540, 577.

24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​റു​ക​ളാ​യ 1800 425 3939 (ഇ​ന്ത്യ​യി​ല്‍നി​ന്ന്) +91-8802 012 345 (വി​ദേ​ശ​ത്തു​നി​ന്ന്, മി​സ്​​ഡ്​ കോ​ള്‍ സ​ർ​വി​സ്) എ​ന്നി​വ​യി​ലും ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Nurse in Abu Dhabi; 12 vacancy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.