കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
ഡെപ്യൂട്ടി ജനറൽ മാനേജർ (കമ്പനി സെക്രട്ടറി) ഗ്രേഡ്-7, ഒഴിവ് -1 (ഒ.ബി.സി), ശമ്പളനിരക്ക് 1,00,000-2,60,000 രൂപ. പ്രതിമാസം 1,61,820 രൂപ ശമ്പളം ലഭിക്കും.
ഡെപ്യൂട്ടി മാനേജർ- സർവേ-1 (ഒ.ബി.സി ബി.എൽ), ആർ.ആൻഡ് ഡി-1 (എസ്.ടി-ബി.എൽ), എം.ആൻഡ് സി-1 (എസ്.ടി-ബി.എൽ), ശമ്പളനിരക്ക് 50,000-1,60,000 രൂപ. പ്രതിമാസം 71,920 രൂപ ശമ്പളം ലഭിക്കും.
അസിസ്റ്റന്റ് മാനേജർ ഗ്രേഡ് -ഇ1, ഒഫീഷ്യൽ ലാംഗ്വേജ്- ഒഴിവുകൾ -4, ശമ്പള നിരക്ക് 40,000-1,40,000, പ്രതിമാസം 53,940 രൂപ.
മാനേജ്മെന്റ്- ഹ്യൂമൻ റിസോഴ്സ് ഒഴിവുകൾ -4 , ഫിനാൻസ് -4 , ലോ-2 )- ആകെ 19 ഒഴിവുകൾ.
യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി, സെലക്ഷൻ നടപടികൾ അടക്കമുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം www.hindustan.comൽ.ഒക്ടോബർ 14 മുതൽ നവംബർ നാലു വരെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫീസ് 500 രൂപ. ജനറൽ, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽപെടുന്നവർ മാത്രം ഫീസ് നൽകിയാൽ മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.