ഇന്ത്യൻ നേവിയിൽ പൈലറ്റ്, ഒബ്സർവർ, എയർട്രാഫിക് കൺട്രോളർ പ്രവേശനത്തിന് എസ്.എസ്.സി വിജ്ഞാപനം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കണ്ണൂരിലെ ഏഴിമല നാവിക അക്കാദമിയിൽ ജനുവരി 2019 മുതൽ പരിശീലനം ആരംഭിക്കും. നാല് തസ്തികകളിലായി 19 ഒഴിവുകളാണുള്ളത്. എയർട്രാഫിക് കൺട്രോളർ -ഏഴ്, ഒബ്സർവർ -നാല്, പൈലറ്റ് (എം.ആർ) -മൂന്ന്, പൈലറ്റ് (എം.ആർ.ഒഴിെക) -അഞ്ച് എന്നീ ഒഴിവുകളാണുള്ളത്.
യോഗ്യത: 60 ശതമാനം മാർക്കിൽ കുറയാതെയുള്ള ബി.ഇ/ബി.ടെക് ബിരുദം. എയർ ട്രാഫിക് കൺട്രോളർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് 10ാം ക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ 60ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങൾ പഠിച്ചിരിക്കണം. സി.പി.എൽ വിഭാഗത്തിന് നിർദിഷ്ട യോഗ്യതക്കു പുറെമ വ്യോമയാന മന്ത്രാലയം നൽകുന്ന സി.പി.എൽ യോഗ്യതയും വേണം. എൻജിനീയറിങ് അവസാന വർഷക്കാർക്കും അപേക്ഷിക്കാം.
പ്രായം: എയർ ട്രാഫിക് കൺട്രോളർ 02-01-1994നും 01-01-1998 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾെപ്പടെ)
ഒബ്സർവർ 02-01-1995നും 01-01-2000 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾെപ്പടെ).
പൈലറ്റ് 02-01-1995 നും 01-01-2000നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾെപ്പടെ).
സി.പി.എൽ വിഭാഗക്കാർ 02-01-1994നും 01-01-2000നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾെപ്പടെ). നിശ്ചിത യോഗ്യതയുള്ളവർക്ക് www.joinindiannavy.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 04.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.