അടിസ്ഥാന ശാസ്ത്ര വിഷയങ്ങളായ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയിൽ ഗവേഷണാഭിരുചിയുള്ളവർക്ക് തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചിൽ (െഎസറിൽ) സമ്മർ വിസിറ്റിങ് േപ്രാഗ്രാമിലൂടെ രണ്ടുമാസക്കാലം ഗവേഷണ പ്രവർത്തനങ്ങളിലേർപ്പെടാം. മാത്രമല്ല ഫാക്കൽറ്റികളുമായി സംവദിച്ചു പ്രവർത്തിക്കാം.
യോഗ്യത: സയൻസ്/എൻജിനീയറിങ് വിഷയങ്ങളിൽ ബാച്ലേഴ്സ്/മാസ്റ്റേഴ്സ് ഡിഗ്രി വിദ്യാർഥികൾക്കാണ് അവസരം. രണ്ടാംവർഷ ബി.എസ്സി, മൂന്നാംവർഷ ബി.ഇ/ബി.ടെക്, ഒന്നാംവർഷ എം.എസ്സി/എം.ടെക് വിദ്യാർഥികൾക്ക് മുൻഗണനയുണ്ട്.
താൽപര്യമുള്ളവർ മാർച്ച് 15നകം http://sp.iisertvm.ac.inൽ ഒാൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷഫോറവും അപേക്ഷിക്കേണ്ട രീതിയുമൊക്കെ വെബ്സൈറ്റിലുണ്ട്. ഒറ്റ അപേക്ഷ മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ. പഠിക്കുന്ന സ്ഥാപനത്തിൽനിന്നും അധ്യാപകരുടെ റഫറൻസ് ലെറ്റർ കൂടി ഒാൺലൈനായി സമർപ്പിക്കണം.
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പ്രതിമാസം 5000 രൂപ വീതം രണ്ടുമാസത്തേക്ക് സ്കോളർഷിപ്പായി നൽകുന്നതാണ്. 2018 മേയ് 15നും ജൂലൈ 25നും ഇടയിൽ വളരെ ചുരുങ്ങിയ ചെലവിൽ താമസ, ഭക്ഷണ സൗകര്യങ്ങൾ ഉൾപ്പെടെ ഗവേഷണ പഠന സൗകര്യമൊരുക്കും. കൂടുതൽ വിവരങ്ങൾ www.iisertvm.ac.inൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.