?????? ?????? ????? ?????? ???? ???????????

ജെ.ഇ.ഇ അഡ്വാന്‍സ്ഡ്-2018 ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെ.ഇ.ഇ) അഡ്വാന്‍സ്ഡ് ഫലം പ്രസിദ്ധീകരിച്ചു. പഞ്ച്കുള സ്വദേശി പ്രണവ് ഗോയലിനാണ് ഒന്നാം റാങ്ക്. 360ല്‍ 337 മാര്‍ക്ക് നേടിയാണ് പ്രണവ് ഒന്നാമതെത്തിയത്. https://results.jeeadv.ac.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ നമ്പറും ജനന തീയതിയും മൊബൈല്‍ നമ്പറും ഇ-മെയില്‍ അഡ്രസും നല്‍കിയാല്‍ ഫലം ലഭ്യമാകും.

ഐ.ഐ.ടി.കളിലെ ബി.ടെക് കോഴ്‌സുകളിലേക്കുള്ള യോഗ്യതാ പരീക്ഷയാണ് ജെ.ഇ.ഇ. അഡ്വാന്‍സ്ഡ്. ഇന്ത്യൻ ഇൻസ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) കാൺപുർ ആണ് പരീക്ഷയുടെ നടത്തിപ്പുകാർ. 1.6 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.


 

Tags:    
News Summary - JEE Advanced Result Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.