തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഒ​റ്റ​നോ​ട്ട​ത്തി​ൽ

നാവികസേന: എക്സിക്യൂട്ടിവ് ബ്രാഞ്ചിൽ എസ്.എസ്‍സി ഐ.ടി ഓഫിസറകാം. ഒഴിവുകൾ -15 അവിവാഹിതർക്ക് അവസരം. യോഗ്യത: കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ ഐ.ടി/ അനുബന്ധ വിഷയങ്ങൾ എം.എസ്‍സി/ ബി.ഇ/ ബി.ടെക്/ എം.ടെക് 60 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. എം.സി.എ വിത്ത് ബി.സി.എ/ ബി.എസ്‍സി കമ്പ്യൂട്ടർ സയൻസ്/ ഐ.ടി ഫസ്റ്റ്ക്ലാസുകാരെയും പരിഗണിക്കും. 2000 ജൂലൈ രണ്ടിനും 2006 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം.

10 / 12 ക്ലാസ് പരീക്ഷയിൽ ഇംഗ്ലീഷിന് 60 ശതമാനം മാർക്കിൽ കുറയാതെ നേടിയിരിക്കണം. വിശദവിവരങ്ങൾക്ക് www.joinindiannavy.gov.in. ജനുവരി 10 വരെ ഓൺലൈനായി ​അപേക്ഷിക്കാം. പരിശീലനം ജൂണിൽ ഏഴിമല നാവിക അക്കാദമിയിൽ ആരംഭിക്കും. അടിസ്ഥാന ശമ്പളം 56,100 രൂപ. നിരവധി ആനുകൂല്യങ്ങളുമുണ്ട്. സബ് ലഫ്റ്റനന്റ് പദവിയിലാണ് നിയമനം.

സെൻട്രൽ ലതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്:

സി.എസ്.ഐ.ആർ കീഴിലുള്ള ചെന്നൈയിലെ സി.എൽ.ആർ.ഐ എന്ന സ്ഥാപനത്തിൽ സയന്റിസ്റ്റ് തസ്തികയിൽ 20 ഒഴിവുകളുണ്ട്. (പരസ്യ നമ്പർ 03/2024) ശമ്പളം പ്രതിമാസം 1,34,907 രൂപ. യോഗ്യത, സെലക്ഷൻ നടപടികൾ അടക്കമുള്ള വിശദമായ വിജ്ഞാപനം www.clri.orgൽ. ജനുവരി 19 വരെ ഓൺലൈനായി അപേക്ഷിക്കാം.

Tags:    
News Summary - job opportunities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.