ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ അസിസ്റ്റന്റ് കമാൻഡന്റ്-ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ (എൻജിനീയറിങ് ആൻഡ് ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്) തസ്തികയിൽ 2026 ബാച്ചിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ് എ ഗസറ്റഡ് തസ്കതികയാണിത്. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം https://joinindiancoastguard.cdac.in/ൽ ആകെ 140 ഒഴിവുകൾ (ജനറൽ ഡ്യൂട്ടി 110 ടെക്നിക്കൽ 30). സംവരണമുണ്ട്. പുരുഷന്മാർ അപേക്ഷിച്ചാൽ മതി.
ജനറൽ ഡ്യൂട്ടി (ജി.ഡി): യോഗ്യത- അംഗീകൃത സർവകലാശാല ബിരുദം. പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സും ഫിസിക്സും വിഷയങ്ങളായി പഠിച്ചിരിക്കണം. ഡിപ്ലോമ കഴിഞ്ഞ് (ഫിസിക്സ്, മാത്തമാറ്റിക്സ് കരിക്കുലത്തിലുണ്ടാവണം) ബിരുദമെടുത്തവരെയും പരിഗണിക്കും.
ടെക്നിക്കൽ(മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്): യോഗ്യത- നേവൽ ആർകിടെക്ചർ/മെക്കാനിക്കൽ/മറൈൻ/ഒട്ടോമോട്ടിവ്/മെക്കാട്രോണിക്സ്/ ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ/പ്രൊഡക്ഷൻ/മെറ്റലർജി/ഡിസൈൻ/എയ്റോനോട്ടിക്കൽ/എയ്റോസ്പേസ്/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ/ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിേക്കഷൻ/പവർ ഇലക്ട്രോണിക്സ് എന്നിവയിലൊന്നിൽ എൻജിനീയറിങ് ബിരുദം. പ്ലസ് ടു, ഡിപ്ലോമ തലത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളായി പഠിച്ചിരിക്കണം.
പ്രായപരിധി: 2025 ജൂലൈ ഒന്നിന് 21-25 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. അവസാന വർഷ/സെമസ്റ്റർ ബിരുദ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. 2025 നവംബർ 30നകം യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽമതി.
വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും വിജ്ഞാപനത്തിലുണ്ട്. പരീക്ഷ/അപേക്ഷ ഫീസ് 300 രൂപ. പട്ടിക വിഭാഗത്തിൽപ്പെടുന്നവർക്ക് ഫീസില്ല. വെബ്സൈറ്റ് വഴി ഡിസംബർ 24 വൈകീട്ട് 5.30 വരെ അപേക്ഷിക്കാവുന്നതാണ്. ഇതിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.