ഡിഫൻസ് സിവിലിയൻ തസ്തികകളിൽ 723 ഒ​ഴി​വു​ക​ൾ

കേന്ദ്ര പ്രതിരോധ മന്ത്രായത്തിന് കീഴിൽ വിവിധ യൂനിറ്റ് ഡിപ്പോകളിലേക്ക് താഴെ പറയുന്ന ഡിഫൻസ് സിവിലിയൻ തസ്തികകളിൽ നിയമനത്തിന് സെക്കന്തറാബാദിലെ ആർമി ഓർഡിനൻസ് കോർപ്സ് സെൻട്രൽ റിക്രൂട്ട്മെന്റ് സെൽ അപേക്ഷകൾ ക്ഷണിച്ചു. (പരസ്യനമ്പർ AOC/CRC/2024/ AOC -03). വിവിധ തസ്തികകളിലായി 723 ഒഴിവുകളുണ്ട്. മേഖലാടിസ്ഥാനത്തിലാണ് നിയമനമെങ്കിലും ഇന്ത്യയിലെവിടെയും ജോലി ചെയ്യാൻ ബാധ്യസ്ഥമാണ്.

മെറ്റീരിയൽ അസിസ്റ്റന്റ്: ഒഴിവുകൾ -19, ശമ്പളനിരക്ക് 29,200-92300 രൂപ. യോഗ്യത: ബിരുദവും മെറ്റീരിയൽ മാനേജ്മെന്റ്/എൻജിനീയറിങ് അംഗീകൃത ഡിപ്ലോമയും. പ്രായപരിധി 18-27 വയസ്സ്.

ജൂനിയർ ഓഫിസ് അസിസ്റ്റന്റ്: 27, യോഗ്യത -പ്ലസ് ടു/തത്തുല പരീക്ഷ പാസായിരിക്കണം. കമ്പ്യൂട്ടറിൽ ടൈപ്പിങ് സ്പീഡ് ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്കും ഹിന്ദിയിൽ മിനിറ്റിൽ 30 വാക്കും. പ്രായം- 18-25.

സിവിൽ മോട്ടോർ ഡ്രൈവർ (ഒജി): -4, യോഗ്യത -എസ്.എസ്.എൽ.സി/തത്തുല്യം, സിവിലിയൻ ഡ്രൈവിങ് ലൈസൻസ് (ഹെവി വെഹിക്കിൾസ്), 2 വർഷത്തെ ഹെവി ഡ്രൈവിങ് പരിചയം വേണം. പ്രായം- 18-27.

ടെലി ഓപറേറ്റർ ഗ്രേഡ് -2: -ഒഴിവുകൾ -14, യോഗ്യത -ഇംഗ്ലീഷ് ഉൾപ്പെടെയുള്ള വിഷയങ്ങൾ പഠിച്ച് പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം പി.ബി.എക്സ് ബോർഡ് കൈകാര്യം ചെയ്യുന്നതിലുള്ള പ്രാവീണ്യം. ഇംഗ്ലീഷ് ഭാഷയിൽ നല്ലവണ്ണം സംസാരിക്കാനുള്ള കഴിവ് അഭിലഷണീയം. പ്രായം 18-25.

ഫയർമാൻ : 247, യോഗ്യത -എസ്.എസ്.എൽ.സി/തത്തുല്യം. പ്രായം- 18-25.

കാർപന്റർ ആൻഡ് ജോയിനർ: 7, യോഗ്യത -എസ്.എസ്.എൽ.സി/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ് (3 വർഷ​ത്തെ പരിശീലനം) അല്ലെങ്കിൽ ​ട്രേഡിലുള്ളവർക്ക് പരിചയം ഉണ്ടായിരിക്കണം. പ്രായം- 18-25.

പെയിന്റ് ആൻഡ് ഡെക്കറേറ്റർ : 5, യോഗ്യത എസ്.എസ്.എൽ.സി/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ് (3 വർഷത്തെ പരിശീലനം) അല്ലെങ്കിൽ ട്രേഡിലുള്ളവർക്ക് പരിചയം. പ്രായം- 18-25.

മേൽപറഞ്ഞ തസ്തികകളുടെ ശമ്പളനിരക്ക് 19,900-63,200 രൂപ.

എം.ടി.എസ് (മൾട്ടി ടാസ്കിങ് സ്റ്റാഫ്): 11, യോഗ്യത എസ്.എസ്.എൽ.സി/തത്തുല്യം, ഒരു വർഷത്തെ പ്രവൃത്തി പരിചയം. പ്രായം- 18-25.

ട്രേഡ്സ്മാൻ മേറ്റ്: 389, എസ്.എസ്.എൽ.സി/തത്തുല്യം. ഏതെങ്കിലും​ ​ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ്. പ്രായം- 18-25.

ഈ രണ്ട് തസ്തികകളുടെയും ശമ്പളനിരക്ക് 18,000-56,900 രൂപ.

പ്രായപരിധിയിൽ നിയമാനുസൃത വയസ്സിളവ് ലഭിക്കും. മേഖലാടിസ്ഥാനത്തിൽ ഒഴിവുകളെ വിഭജിച്ച് നൽകിയിട്ടുണ്ട്.

തസ്തികകൾ, യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ, സംവരണമടക്കം വിശദമായ റിക്രൂട്ട്മെന്റ് വിജ്ഞാപനത്തിന് https://www.aocrecruitment.gov.in/ സന്ദർശിക്കുക.

Tags:    
News Summary - Defense Civilian Post to various Unit Depots under Central Ministry of Defence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.