സംസ്ഥാന സർക്കാറിനു കീഴിലെ െഗസ്റ്റ് ഹൗസുകൾ, തിരുവനന്തപുരത്തെ യാത്രി നിവാസ് എന്നിവിടങ്ങളിലായി 48 ഒഴിവുകളിലേക്ക് വിനോദസഞ്ചാര വകുപ്പിനു കീഴിലെ സർക്കാർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. റിസപ്ഷനിസ്റ്റ്, കുക്ക്, അസിസ്റ്റൻറ് കുക്ക്, കിച്ചൻ മേട്ടി, ഫുഡ് ആൻഡ് ബിവറേജസ് സർവിസ് സ്റ്റാഫ്, ഹൗസ് കീപ്പിങ് സ്റ്റാഫ് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.
www.keralatourism.org, www.fclkerala.org എന്നീ വെബ്സൈറ്റുകളിൽ അപേക്ഷകരുടെ യോഗ്യത, വയസ്സ്, പരിചയം തുടങ്ങി മുഴുവൻ വിവരങ്ങൾ അടങ്ങുന്ന വിജ്ഞാപനമുണ്ട്. അർഹരായവർ രേഖകളുടെ അറ്റസ്റ്റ് ചെയ്ത കോപ്പികളും ബയോഡാറ്റയും സഹിതം വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷകൾ 2018 െഫബ്രുവരി ഏഴിനുമുമ്പായി ‘ഡയറക്ടർ, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, പ്ലാമൂട്, പട്ടം പി.ഒ, തിരുവനന്തപുരം-695 004 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന വിജ്ഞാപനത്തിെൻറ പ്രിൻറിൽ ഉദ്യോഗാർഥി സ്വയം സാക്ഷ്യെപ്പടുത്തി അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.