തിരുവനന്തപുരം: സംസ്ഥാനത്തെ മാനേജ്മെൻറ് കോളജുകളിൽ എം.ബി.എ പ്രവേശനത്തിനുള്ള കെ മാറ്റ് പരീക്ഷ ഞായറാഴ്ച 43 കേന്ദ്രങ്ങളിൽ നടക്കും.രാവിലെയും ഉച്ചക്ക് ശേഷവുമായി ഒാൺലൈൻ രീതിയിലാണ് പരീക്ഷ. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷക്കായി 5800ഒാളം പേരാണ് അപേക്ഷിച്ചത്.
നേരത്തെ പ്രഫഷനൽ കോഴ്സ് പ്രവേശന മേൽനോട്ട സമിതി സർവകലാശാലകളുടെ സഹായത്തോടെ നടത്തിയിരുന്ന കെ മാറ്റ് പരീക്ഷ ഇത്തവണ മുതലാണ് ഒാൺലൈൻ രീതിയിലേക്ക് മാറ്റി പ്രവേശന പരീക്ഷ കമീഷണറേറ്റ് നടത്തുന്നത്.
പ്രവേശന പരീക്ഷയുടെ പശ്ചാത്തലത്തിൽ ഞായറാഴ്ചയിലെ സമ്പൂർണ ലോക്ഡൗണിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും യാത്ര തടസ്സപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പൊലീസിന് നിർദേശം നൽകി. പഞ്ചവത്സര എൽഎൽ.ബി പ്രവേശനത്തിനുള്ള ഒാൺലൈൻ പരീക്ഷ തിങ്കളാഴ്ച നടക്കും. ത്രിവത്സര എൽഎൽ.ബി പ്രവേശന പരീക്ഷ ശനിയാഴ്ച പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.